ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ കഴിയുന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്നും അതിനാൽ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു.
കാമുകനൊപ്പം ചേർന്ന്, മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. 2014 ഏപ്രിൽ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം. ഒരുമിച്ച് ജീവിക്കാൻ ഇവർ തടസമാണെന്നു കണ്ട് കൊലപ്പെടുത്തുകയായിരുന്നു ഇരുവരും.
ബലാത്സംഗ കേസില്‍ കുടുങ്ങി ഹരിയാന ബിജെപി അധ്യക്ഷന്‍; മോഹന്‍ലാല്‍ ബദോളിയക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്; മദ്യം കുടിപ്പിച്ചു കൂട്ടബലാത്സംഗം ചെയ്‌തെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പ്രശസ്ത ഗായിക
Leave a Comment