ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ല, മാധ്യമങ്ങളെ കണ്ടപ്പോൾ പറ്റിയ നാവ്പിഴ- അഭിഭാഷകൻ കോടതിയിൽ, നിരുപാധികം മാപ്പ് പറഞ്ഞ് ബോബി, ഒളിമ്പിക്സ് മെഡൽ കിട്ടിയ പോലെയാണ് പെരുമാറിയതെന്ന് കോടതി, കേസ് തീർപ്പാക്കി

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാതെ ബോബി നടത്തിയ നാടകീയ നീക്കങ്ങളിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ മുൻപിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചതായി അറിയിച്ചു

സംഭവത്തിൽ ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് കോടതിക്ക് ഉറപ്പുനൽകിയത്. കൂടാതെ ഇതുവരെയുണ്ടായ സംഭവങ്ങളിൽ നിരുപാധികം മാപ്പുനൽകണമെന്നും അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോൾ ബോബിക്ക് നാക്കുപിഴച്ചതാണെന്നും അതല്ലാതെ കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീർപ്പാക്കിയത്. കോടതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ബോബിയുടെ അഭിഭാഷകനെ ഓർമിപ്പിച്ചു. കോടതിയോട് യുദ്ധം വേണ്ടെന്നായിരുന്നു ഹൈക്കോടതി ബോബിയുടെ അഭിഭാഷകനോട് പറഞ്ഞത്. ഒളിമ്പിക്‌സ് മെഡൽ കിട്ടിയപോലെയാണ് ബോബി ചെമ്മണൂർ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.

നടി നൽകിയ പരാതിയിൽ ജയിലിലായിരുന്ന ബോബിക്ക് ചൊവ്വാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. പിന്നീട് കോടതി കേസെടുക്കാൻ തീരുമാനിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു.

ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി ഒരു ദിവസംകൂടി ജയിലിൽ കഴിഞ്ഞു, അത്രയേ ഉള്ളൂ… ഇത് കോടതി അലക്ഷ്യമൊന്നുമല്ല”…

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; മാസ് എൻട്രി പ്രതീക്ഷിച്ച് എത്തി.., ഇളിഭ്യരായി ഫാന്‍സ്…

pathram desk 5:
Related Post
Leave a Comment