ഗ്വാളിയോർ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് പോലീസ് സ്റ്റേഷനിൽവച്ച് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോർ ഗോല കാ മന്ദിർ സ്വദേശിയായ മഹേഷ് ഗുർജാർ ആണ് മകൾ തനു ഗുർജാറി(20)നെ വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി ഒത്തുതീർപ്പിനായി ഇവരുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽവച്ചായിരുന്നു ദാരുണമായ കൊലപാതകം.
ആറു വർഷമായി തനു വിക്കി എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇതു കണക്കിലെടുക്കാതെ ഈ മാസം 18-ന് തനുവിന്റെ വിവാഹം മറ്റൊരു യുവാവുമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാർ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവർ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയിൽ പറഞ്ഞിരുന്നത്. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ വീട്ടുകാർ തന്നെ പതിവായി മർദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു.
തനുവിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് എസ്പി ധർമവീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണത്തിനായി പെൺകുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തി ചർച്ചനടത്തി. നാട്ടുപഞ്ചായത്തിന്റെ ഭാഗമായവരും ചർച്ചയിലുണ്ടായിരുന്നു.
നല്ലവനായ ഉണ്ണിയായി ബോച്ചെ…!! “ഇനി ഞാൻ സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളു, റിമാൻഡ് പ്രതികൾക്ക് വേണ്ടി മാത്രമല്ല ജയിലിൽ നിന്നത്..!!! പറഞ്ഞതെല്ലാം തിരുത്തി… ഇന്നലെ ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല, ഫാൻസുകാരോട് യാതൊരു കാരണവശാലും ജയിലിൽ വരരുതെന്ന് പറഞ്ഞിരുന്നു…”
ഇതിനിടെ തനിക്ക് വീട്ടിൽ താമസിക്കാനാകില്ലെന്നും മഹിളാമന്ദിരത്തിലേക്ക് മാറ്റണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്നാൽ മകളോട് ചില കാര്യങ്ങൾ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. താൻ മകളോട് സംസാരിച്ചാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാൾ പറഞ്ഞു. എന്നാൽ, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ച് മകൾക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.
ആദ്യം പെൺകുട്ടിയുടെ നെഞ്ചിലാണ് പിതാവ് വെടിയുതിർത്തത്. ഇതിനുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുൽ എന്ന ബന്ധുവും പെൺകുട്ടിക്ക് നേരേ വെടിയുതിർത്തു. പെൺകുട്ടിയുടെ തലയിലും കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ വെടിയേറ്റെന്നാണ് റിപ്പോർട്ട്. പലതവണ വെടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. ഇതിനിടെ പ്രതികൾ തോക്ക് ചൂണ്ടി പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടിയുടെ പിതാവ് മഹേഷിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. അതേസമയം, കൂട്ടുപ്രതിയായ രാഹുൽ തോക്കുമായി വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു.
സംഭവത്തിൽ മഹേഷ് ഗുർജാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിൽപോയ രാഹുലിനായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും വീട്ടുകാർ പൂർത്തിയാക്കിയിരുന്നു. വിവാഹത്തിന് താത്പര്യമില്ലെന്നും വിക്കി എന്നയാളുമായി പ്രണയത്തിലാണെന്നും പെൺകുട്ടി പറഞ്ഞിട്ടും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹവുമായി മുന്നോട്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ കാമുകൻ യുപി സ്വദേശിയാണെന്നും പെൺകുട്ടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Leave a Comment