ട്രാഫിക് ബ്ലോക് കാരണം ഉത്തരവ് ജയിലിൽ എത്തിക്കാനായില്ല, കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിനെ കൂട്ടുപിടിച്ച് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതയായി

കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു ബോബി ചെമ്മണൂരിന്‍റെ നിലപാട്. എന്നാൽ കോടതി സ്വമേധയ ബോബിയുടെ കേസ് പരി​ഗണിക്കാൻ തീരുമാനിച്ചതോടെ പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് ബോബി ജയിലിൽ തുടർന്നത്. ഇതിൽ സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

pathram desk 5:
Related Post
Leave a Comment