മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനു പോയി, മകളെ കാണാതെ അന്വേഷിച്ചെത്തിയ അച്ഛനുമമ്മയും കാണുന്നത് പീഡനത്തിനിരയായി ബോധമില്ലാതെ കിടക്കുന്ന 14 കാരിയെ, പോലീസുകാരൻ അറസ്റ്റിൽ
ചെന്നൈ: മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മധുര പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ ജയപാണ്ടിയാണ് അറസ്റ്റിലായത്. തിരുപ്പറൻകുണ്ട്രം ക്ഷേത്രത്തിൽ കാർത്തിക ദീപ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് ഇയാളുടെ പീഡിനത്തിനിരയായത്. ഉത്സവത്തിന് ജനത്തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ജയപാണ്ടി.
ക്ഷേത്രത്തിനടുത്ത മലയിൽ പ്രദക്ഷിണം വെയ്ക്കുന്നതിനിടെ പെൺകുട്ടി സമീപത്തെ ശൗചാലയത്തിൽ പോയപ്പോൾ ജയപാണ്ടി പിന്തുടർന്നെത്തി പീഡിപ്പിക്കുകയായിരുന്നു. ഏറെനേരമായിട്ടും തിരിച്ചെത്താത്തതിനാൽ സംശയംതോന്നിയ അച്ഛനുമമ്മയും ശൗചാലയത്തിൽ വന്നുനോക്കിയപ്പോൾ മകളെ അബോധാവസ്ഥയിൽ കണ്ടെത്തി. അവർ ഉടൻതന്നെ ജില്ലാശിശുക്ഷേമ വകുപ്പിലും പോലീസിലും പരാതിനൽകി. പിന്നീട് പെൺകുട്ടി പോലിസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴിനൽകി. ജയപാണ്ടിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
Leave a Comment