കൊല്ലം: തന്റെ ഉപദ്രവം സഹിക്കവയ്യാതെ പോലീസിൽ കേസുകൊടുത്ത അച്ഛനെ കൊലപ്പെടുത്തിയെന്ന കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇരവിപുരം, തെക്കേവിള സ്നേഹ നഗർ-163, വെളിയിൽവീട്ടിൽ സത്യബാബു(73)വിനെ കഴുത്തുഞെരിച്ചു കൊന്നെന്ന കേസിലാണ് മകനായ രാഹുൽ സത്യനെ (36) ശിക്ഷിച്ചുകൊണ്ട് ഉത്തരവായത്. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പിഎൻ വിനോദാണ് ശിക്ഷ വിധിച്ചത്.
2022 ഡിസംബർ 21-നാണ് കേസിനാസ്പദമായ സംഭവം. പ്രതി രാഹുലും അമ്മയായ രമണിയും കൊല്ലപ്പെട്ട സത്യനുമായി കുടുംബവീട്ടിൽ താമസിക്കുകയായിരുന്നു. പ്രതി മാതാപിതാക്കളുടെ കൈയിൽനിന്നും മദ്യപിക്കായി ബലമായി പണംവാങ്ങുക പതിവായിരുന്നു. ഒടുവിൽ രാഹുലിന്റെ ഉപദ്രവം സഹിക്കാൻ വയ്യാത്തതിനെത്തുടർന്ന് ഇയാൾക്കെതിരേ പോലീസിൽ പരാതിപ്പെട്ടശേഷം തിരിച്ചു വീട്ടിൽവന്ന്, ആഹാരം കഴിക്കുകയായിരുന്ന അച്ഛനെയും അമ്മയെയും പ്രതി ആക്രമിക്കുകയായിരുന്നു.
പോക്‌സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ, അറസ്റ്റ് തങ്ങളോടെ മോശമായി പെരുമാറിയതായി കാണിച്ച വിദ്യാർഥിനികൾ സ്കൂൾ പ്രിൻസിപ്പാളിനു നൽകിയ പരാതിയെ തുടർന്ന്
പ്രതി സത്യബാബുവിനെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും വടിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽനിന്നിറങ്ങിയ സത്യബാബു വഴിയിൽ കുഴഞ്ഞുവീണ് മരിച്ചെന്നാണ് കേസ്. പരുക്കേറ്റ അമ്മ രമണിയെയടക്കം 15 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
പ്രതിക്ക് മാനസികരോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി രമണിക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് ഉത്തരവിൽ നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൽ, അഡ്വ. ചേതന ടി കർമ എന്നിവർ ഹാജരായി. ഇരവിപുരം പോലീസ് ഇൻസ്പെക്ടറായിരുന്ന പി അജിത്‌കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. എഎസ്ഐ മഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.
Leave a Comment