പെൺകുട്ടിയെ പീഡിച്ചവരിൽ മൂന്നു പ്ലസ്ടു വിദ്യാർഥികളും ക്രിമിനൽ കേസ് പ്രതികളും, പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറിയത് സുബിൻ, സ്വമേധയ കേസെടുത്ത് വനിതാ കമ്മിഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 18 കാരിയെ പീഡിപ്പിച്ചവരിൽ മൂന്ന് പേർ പ്ലസ്ടു വിദ്യാർഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെടുന്നുവെന്ന് പോലീസ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ പ്രതിയാണ്. ഇയാളുടെ സഹോദരൻ ആഷിഖ് വധശ്രമക്കേസിൽ കൂട്ടുപ്രതിയാണ്. അപ്പു എന്ന മറ്റൊരു പ്രതി മോഷണക്കേസിൽ ഉൾപ്പെട്ടിരുന്നു. അതേപോലെ സുധി നിലവിൽ പോക്സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

2019 ൽ പെൺകുട്ടിയുടെ കാമുകനായ സുബിൻ ആണ് ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലും റോഡരികിലെ ഒരു ഷെഡ്ഡിൽവെച്ചും സുബിൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയുടെ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറുകയും ഇവർ പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും ചെയ്തു. പിന്നീട് സുബിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ എത്തിച്ച് സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി…!! ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ്… ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാർഥി, നവവരൻ തുടങ്ങി ഇതുവരെ അറസ്റ്റിലായത് 20 പേ‍ർ…!!

മാത്രമല്ല എല്ലാ പ്രതികൾക്കുമെതിരെ പോക്‌സോ വകുപ്പും പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടിട്ടു.

പതിനേഴുകാരിയെ പാർക്കിൽവച്ച് പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പെൺകുട്ടിയുടെ പ്രായം, ആരോ​ഗ്യസ്ഥിതി കണക്കിലെടുത്ത് സിഡബ്ല്യൂസി ഇടപെട്ട് ​ഗർഭച്ഛിദ്രം, പ്രതി റിമാൻഡിൽ, ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു

പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി കായികതാരമായ പെൺകുട്ടി ക്ലാസിൽ നൽകിയ കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പിതാവിന്റെ ഫോണിൽകൂടിയാണ് പ്രതികൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ കായികാധ്യാപകരുമുണ്ടെന്നും പോലീസ് വെളിപ്പടുത്തി. മാത്രമല്ല അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

pathram desk 5:
Related Post
Leave a Comment