പോക്‌സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ, അറസ്റ്റ് തങ്ങളോടെ മോശമായി പെരുമാറിയതായി കാണിച്ച വിദ്യാർഥിനികൾ സ്കൂൾ പ്രിൻസിപ്പാളിനു നൽകിയ പരാതിയെ തുടർന്ന്

കൊല്ലം: വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സ്‌കൂൾ ബസ് ഡ്രൈവറും ക്ലീനറും പോക്‌സോ കേസിൽ അറസ്റ്റിൽ. സ്‌കൂൾ വിദ്യാർഥിനികളുടെ പരാതിയിൽ സ്‌കൂൾ ബസ് ഡ്രൈവറായ മുഖത്തല സുബിൻ ഭവനത്തിൽ സുഭാഷ് (51), ക്ലീനറായ തൃക്കോവിൽവട്ടം പാങ്ങോണം ചരുവിള പുത്തൻവീട്ടിൽ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ എട്ട് പോക്‌സോ കേസുകളാണ് എടുത്തത്.

സ്കൂൾ പ്രിൻസിപ്പാൾ നൽകിയ പരാതിയിൽ ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയതായി കാണിച്ച് എട്ട് കുട്ടികൾ സ്വന്തം കൈപ്പടയിൽ പ്രിൻസിപ്പാളിന് പരാതി എഴുതി നൽകിയിരുന്നു. പ്രിൻസിപ്പാൾ ഇത് പോലീസിന് കൈമാറി.

ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
പതിനേഴുകാരിയെ പാർക്കിൽവച്ച് പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പെൺകുട്ടിയുടെ പ്രായം, ആരോ​ഗ്യസ്ഥിതി കണക്കിലെടുത്ത് സിഡബ്ല്യൂസി ഇടപെട്ട് ​ഗർഭച്ഛിദ്രം, പ്രതി റിമാൻഡിൽ, ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു

pathram desk 5:
Related Post
Leave a Comment