ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദ്വയാർത്ഥ പ്രയോഗം..!!! അരുൺ കുമാറിനും റിപ്പോർട്ടർക്കുമെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ…

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ പങ്കെടുത്ത പെൺകുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോടാണ് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് സംഭാഷണത്തിനിടെ ദ്വയാർത്ഥ പ്രയോഗം നടത്തിയത്.

സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാറും സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.

ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

എന്താണ് ഇത്ര ധൃതി..? മറ്റു കേസുകൾ പരിഗണിക്കണമെന്നും കോടതി..!! ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരണം…!! ഹണി റോസിനെതിരേ ബോബിയുടെ പരാതി… സോഷ്യൽ മീഡിയയിലൂടെ നിരന്തരം വേട്ടയാടുന്നു…

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു…..

pathram desk 1:
Related Post
Leave a Comment