എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു…..

കൊച്ചി: ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി സമുച്ചയത്തിൻ്റെ ഒന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പൊലീസ് ബോബി ചെമ്മണൂരിനെ എത്തിക്കുന്നു. അഭിഭാഷകരും അനുയായികളും ഒപ്പമുണ്ട്. അപ്പോൾ അവിടെ മറ്റൊരു കേസിൻ്റെ വാദം നടക്കുകയാണ്. 20 മിനിറ്റോളം ബോബിയും മറ്റുള്ളവരും കോടതിമുറിയിൽ കാത്തിരിക്കുന്നു. തുടർന്ന് കേസ് വിളിക്കുന്നു. ബോബി ചെമ്മണൂർ പ്രതിക്കൂട്ടിലേക്ക് കയറി നിന്നു. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ, പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം. രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നെന്നും കാലിനും നട്ടെല്ലിനും പരുക്കുണ്ട്, അൾസർ പ്രശ്നമുണ്ടെന്നും ബോബി ചെമ്മണൂരിന്റെ മറുപടി. പൊലീസ് ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി. തുടർന്ന് അഭിഭാഷകർ വാദം തുടങ്ങുന്നു. ആദ്യം പ്രതിഭാഗത്തിൻ്റെയും പിന്നീട് പ്രോസിക്യൂഷൻ്റെയും വാദം. ഈ സമയത്തെല്ലാം ബോബി പ്രതിക്കൂട്ടിൽത്തന്നെ.

ഉച്ചയ്ക്ക് 2.15ഓടെ വാദം സമാപിക്കുന്നു. ഉച്ചയ്ക്ക് ശേഷം വിധി പറയാം എന്ന് കോടതി അറിയിക്കുന്നു. ഇതോടെ ബോബി പ്രതിക്കൂട്ടിൽ നിന്നിറങ്ങി കോടതി മുറിക്കുള്ളിലെ കസേരയിൽ വന്നിരിക്കുന്നു. ഒന്നോ രണ്ടോ കേസുകൾ കൂടി കേട്ട ശേഷം കോടതി ഉച്ചഭക്ഷണത്തിനായി പിരിയുന്നു. കോടതി മുറിക്കുള്ളിൽ ഇരിക്കുന്ന ബോബി ചെമ്മണൂർ അഭിഭാഷകരുമായി ചർച്ചകൾ നടത്തുന്നു. ഇതിനിടെ അനുയായികള്‍ കൊണ്ടുവന്ന ജ്യൂസ് കുടിച്ചു. ചർച്ചകള്‍ തുടരുന്നു. ബോബി കോടതി മുറിക്കുള്ളിൽത്തന്നെ തുടർന്നു. വൈകിട്ട് 4.45 ആയപ്പോൾ ജഡ്ജി വീണ്ടുമെത്തുന്നു. ഇതോടെ ബോബി ചെമ്മണൂർ വീണ്ടും പ്രതിക്കൂട്ടിലേക്ക്. ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി ചെമ്മണൂർ താഴേക്ക് തളർന്നിരിക്കുന്നു. ആഹാരം കഴിച്ചിരുന്നോ, എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് ജഡ്ജി അന്വേഷിക്കുന്നു. 2 തവണ വൈദ്യ പരിശോധന നടത്തിയതാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും പൊലീസ് അറിയിക്കുന്നു. തുടർന്ന് പൊലീസും അനുയായികളും ചേർന്ന് ബോബിയെ എഴുന്നേൽപ്പിച്ച് തൊട്ടടുത്തുള്ള ഓഫിസ് മുറിയിലിരുത്തുന്നു. അര മണിക്കൂറിലേറെ ഇവിടെ കഴിഞ്ഞ ശേഷം ബോബിയുമായി പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക്.

ഇസിജി, എക്സ്റേ, ബിപി അടക്കമുള്ള പരിശോധനകളെല്ലാം പൂർത്തിയാക്കി ആറരയോടെ ബോബിയുമായി പൊലീസ് പുറത്തേക്ക് വരുമ്പോൾ അനുയായികള്‍ വലിയ പ്രതിഷേധത്തിൽ. മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് തട്ടിമാറ്റിയും അവരെ തള്ളിമാറ്റിയും പൊലീസിനു നേരെ ആക്രോശിച്ചും അനുയായികളുടെ രോഷപ്രകടനം. ബോബിയെ പൊലീസ് ജിപ്പിലേക്ക് കയറ്റുമ്പോൾ‍ ഇത് തടയാനും പൊലീസ് ജീപ്പ് തടയാനും ശ്രമം. ഇതോടെ പൊലീസ് ചെറിയ തോതിൽ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നു. ബോബി ചെമ്മണൂരിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അങ്ങനെയൊരാളെയാണ് ജയിലിലേക്ക് കൊണ്ടുപോവുന്നതെന്നും പ്രതിഷേധക്കാർ. ഇത് വകവയ്ക്കാതെ ബോബിയുമായി പൊലീസ് കാക്കനാട് ജില്ലാ ജയിലിലേക്ക്. കിട്ടിയ വാഹനങ്ങളിൽ അനുയായികളും പൊലീസ് ജീപ്പിനെ പിന്തുടരുന്നു.

വൈകിട്ട് 7.15ഓടെ ബോബിയുമായി പൊലീസ് ജീപ്പ് ജയിൽ പരിസരത്തെത്തുന്നു. തൻ്റെ കാലിനു പരുക്കുണ്ടെന്നും പ്രഷർ താഴ്ന്നു പോയത് ഇപ്പോൾ നേരെയായെന്നും ബോബി മാധ്യമങ്ങളോട്. താൻ തെറ്റു ചെയ്തിട്ടില്ലെന്നും നാളെ ജാമ്യത്തിനു ജില്ലാ കോടതിയെ സമീപിക്കുമെന്നും ബോബി പറഞ്ഞു. ശേഷം ബോബിയുമായി പൊലീസ് ജയിലിന് അകത്തേക്ക്. ഹണി റോസ് പരാതി നൽകുമ്പോൾ വയനാട്ടിലായിരുന്ന ബോബി ചെമ്മണൂർ‌ 48 മണിക്കൂർ തികയുമ്പോൾ കാക്കനാട് ജില്ലാ ജയിലിലെത്തി.

‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയിയെന്നാണ്.., ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി ഒന്നു പറഞ്ഞേക്കണം…, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം…, ജനങ്ങളുടെ ജീവൻ വച്ചാണ് നിങ്ങൾ കളിക്കുന്നത് എന്നത് ഓർക്കണം’-ഹൈക്കോടതി

pathram desk 1:
Leave a Comment