മുംബൈ: തൊട്ടാൽ തലയിലെ മുടികൊഴിയും. എന്തു ചെയ്യണമെന്നറിയാതെ മൂന്നു ഗ്രാമങ്ങൾ. മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളിലെ അമ്പതോളം പേരിലാണ് ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിൽ കണ്ടുതുടങ്ങിയത്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം.
ഒരുപക്ഷെ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ഇവിടെനിന്ന് ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. കൂടാതെ രോഗം ബാധിച്ച ആളുകൾ നിരീക്ഷണത്തിലാണ്.
പെട്ടെന്ന് മുടികൊഴിയുകയും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണർ ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. നിലവിൽ അമ്പതോളം പേർക്ക് ഈ അവസ്ഥ സംഭവിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. പരിശോധനാഫലം എത്തിയാൽ മാത്രമേ എന്താണ് യാഥാർഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഇഴ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…. കലാഭവൻ നവാസും ഭാര്യ രഹനയും പ്രധാന വേഷങ്ങളിൽ… സംവിധാനം നവാഗതനായ സിറാജ് റെസ… ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റർ റിലീസ് ചെയ്തു…
സംഭവം വലിയ ചർച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോൾ തന്നെ പറിഞ്ഞു പോരുന്നത് വീഡിയോയിൽ കാണുവാൻ സാധിക്കും.
Leave a Comment