വിമാനത്തിൻ്റെ ലാൻഡിങ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ…!!! ലാൻഡിങ്ങിന് ശേഷം പതിവ് പരിശോധനയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്…!!! വിമാനത്തിലേക്ക് എങ്ങനെ പ്രവേശിച്ചുവെന്ന് അന്വേഷണം….

ഫ്‌ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫ്‌ളോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലെത്തിയത്. തുടർന്ന് നടത്താറുള്ള പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്‌ളോറിഡ പൊലീസിനെ വിവരം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ലൂ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഹൃദയഭേദകമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എങ്ങനെയാണ് സംഭവം നടന്നതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ അധികൃതരുമായി സഹകരിക്കും. മരിച്ചവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്ന് ജെറ്റ്ബ്ലൂ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല എന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ ക്രിസ്മസ് ദിനത്തിൽ ചിക്കാഗോയിൽ നിന്ന് ഹവായിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….

ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!!

pathram desk 1:
Leave a Comment