വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ശക്തരായ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാനെതിരെ ലൈംഗിക പീഡന പരാതിയുമായി സഹോദരി. 1997 നും 2006 നും ഇടയിൽ തന്റെ സഹോദരൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പരാതി യുവതി യുഎസ് ജില്ലാ കോടതിയിൽ ഫയൽ ചെയ്തു.
സാം ഓൾട്ട്മാന് 12 വയസും തനിക്ക് മൂന്നു വയസുമുള്ളപ്പോൾ ആരംഭിച്ച പീഡനം 11 വയസുവരെ തുടർന്നു. ‘ആഴ്ചയിൽ നിരവധി തവണ’ അശ്ലീല പ്രവർത്തനങ്ങൾ നടന്നതായും പരാതിയിൽ പറയുന്നു. മിസോറിയിലെ ക്ലേട്ടണിലുള്ള അവരുടെ കുടുംബവീട്ടിൽ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം ഓറൽ സെക്‌സായിരുന്നു. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായും സാം ഓൾട്ട്മാന്റെ സഹോദരി വ്യക്തമാക്കി.
എന്നാൽ സഹോദരിയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് സിഇഒ രംഗത്തെത്തി. മാനസിക പ്രശ്‌നങ്ങളാണ് സഹോദരിയുടെ ആരോപണൾക്ക് പിന്നിലെന്നാണ് സാം അമ്മയുടെയും മറ്റു സഹോദരങ്ങളുടെയും പേര് ചേർത്തിട്ടുള്ള പ്രസ്താവനയിൽ ആരോപിക്കുന്നത്. അമ്മ കോണി, സഹോദരങ്ങളായ മാക്സ്, ജാക്ക് എന്നിവരോടൊപ്പമുള്ള പ്രസ്താവനയാണ് എക്സിലൂടെ പുറത്തുവിട്ടത്.
ഞാൻ അധികാരത്തിലേറുന്നതുവരെ സമയം.., ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും…!! അത് ഹമാസിന് ഗുണം ചെയ്യില്ല…!!! ആർക്കും ഗുണം ചെയ്യില്ല…!! ഇതിൽ കൂടുതൽ ഞാൻ പറയുന്നില്ല… ഭീഷണിയുമായി ട്രംപ്
അതിൽ ഇങ്ങനെ കുറിച്ചിരുക്കുന്നു- “ഞങ്ങളുടെ കുടുംബം ആനിയെ സ്നേഹിക്കുന്നു, അവളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധാലുവാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന ഒരു കുടുംബാംഗത്തെ പരിപാലിക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. സമാനമായ പോരാട്ടങ്ങൾ നേരിടുന്ന പല കുടുംബങ്ങളും ഇത് നന്നായി മനസിലാക്കുന്നുവെന്ന് ഞങ്ങൾക്കറിയാം.
അവളുടെ ബില്ലുകൾ, വാടക, ചികിത്സാ ചെലവുകൾ, ജോലി അവസരങ്ങൾ, കൂടാതെ അവൾക്ക് ഒരു വീട് വാങ്ങാനുള്ള വാഗ്ദാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ, വർഷങ്ങളായി ആനിക്ക് പിന്തുണ നൽകാനുള്ള കുടുംബത്തിൻ്റെ ശ്രമങ്ങളും ആൾട്ട്മാൻ്റെ പ്രസ്താവന എടുത്തുകാണിക്കുന്നു. ആനി കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടരുകയാണെന്നും വർഷങ്ങളായി “തീർത്തും അസത്യമായ” നിരവധി “അഗാധമായ” പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
Leave a Comment