നേതാവ് പുറത്തേക്ക്, അനുയായി അകത്തേക്ക്, ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം, ഇഎ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം അനുവദിച്ച് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂ​പ കെ​ട്ടി​വെ​യ്ക്ക​ണം. എ​ല്ലാ ബു​ധ​നാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് 35000 രൂ​പ​യും കെ​ട്ടി​വെ​യ്ക്ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ൾ.

അതേസമയം സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പിവി അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇഎ സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിവി അൻവർ എംഎൽഎയ്ക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ്‌ ഇഎ സുകുവിനെ കസ്റ്റിഡിയിൽ എടുത്തത്. എഫ്ഐആറിൽ അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്. എടക്കര പൊലീസ് നിലമ്പൂരിൽ കോടതിപ്പടിയിൽ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അൻവറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇഎ സുകു.
പാളയത്തിൽതന്നെ പട, രാജിയ്ക്കൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി, ദേശീയ കോക്കസ് യോഗം തുടങ്ങുന്നതിനു മുൻപ് തന്നെ രാജി? പിൻതുണയുള്ളത് 20 മുതൽ 23 വരെ എംപിമാരുടെ മാത്രം

അതേ സമയം റി​മാ​ൻ​ഡി​ൽ ആ​യ നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ഉ​ട​ൻ ജ​യി​ൽ മോ​ചി​ത​നാ​കും. അ​ൻ​വ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു​ള്ള കോ​ട​തി ഉ​ത്ത​ര​വ് മെ​യി​ൽ വ​ഴി ല​ഭി​ച്ച​താ​യി ജ​യി​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വൈ​കി​ട്ട് എ​ട്ടോ​ടെ അ​ൻ​വ​ർ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് അറിയുന്നത്. പു​റ​ത്തി​റ​ങ്ങു​ന്ന അ​ൻ​വ​റി​നെ സ്വീ​ക​രി​ക്കാ​നാ​യി അ​നു​യാ​യി​ക​ൾ ജ​യി​ലി​നു മു​ന്നി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.

pathram desk 5:
Related Post
Leave a Comment