കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി. വാസുദേവൻ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു.
എഴുത്തിന്റെ കുലപതി എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരാധകർ അടക്കം വൻ ജനാവലി തന്നെയെത്തിയിരുന്നു. അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും അടുത്തുണ്ടായിരുന്നു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിലുണ്ടായിരുന്നു.
എം. സ്വരാജ്, എം.എൻ കാരശ്ശേരി, ഷാഫി പറമ്പിൽ എം.പി, മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ വീട്ടിലെത്തി. വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അർപ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു എംടിയുടെ അന്ത്യം. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചു.
എഴുത്തിന്റെ കുലപതി യാത്രയായി, എംടി ഇനി ദീപ്തസ്മരണ
Leave a Comment