കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ താൻ ഏറെ ദുഃഖിതനാണെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അദ്ദേഹം രോഗാതുരനാണെന്ന് അറിഞ്ഞിരുന്നു. പോയി കാണണം എന്നുണ്ടായിരുന്നു. എന്നാൽ ഞാനും വാർധക്യസഹജമായ പല അവശതകളാലും വിഷമിച്ചിരിക്കുകയാണ്. അതിനാൽ സാധിച്ചില്ല. ഈയൊരു വിയോഗം നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അകാല വിയോഗം എന്ന് തന്നെ പറയാം. ‘ആ നഷ്ടം അടുത്തകാലത്തൊന്നും നികത്താൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ഞാൻ നിത്യശാന്തി നേരുന്നു.’- ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.
വളരെ ചെറുപ്പത്തിൽ തന്നെ എംടിയെ പരിചയമുണ്ട്. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന കാലം തൊട്ട് ആ പരിചയമുണ്ട്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലിൽ കിടന്നുറങ്ങിയ ഓർമ എന്നും എനിക്കുണ്ടാവുമെന്നും ടി പത്മനാഭൻ പറഞ്ഞു.
എംടിയുടെ ജ്യേഷ്ഠൻ എംടിഎൻ നായരിലൂടെയാണ് എംടിയെ പരിചയപ്പെടുന്നത്. എന്നേക്കാൾ മൂന്നോ നാലോ വയസ് കുറവാണ് എംടിക്ക്. എങ്കിലും ഞങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അത് ഏറിയും കുറഞ്ഞും ഈ കാലമത്രയും നില നിൽക്കുകയും ചെയ്തിരുന്നുവെന്നും ടി പത്മനാഭൻ ഓർമിച്ചു.
തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ…
Leave a Comment