കൊച്ചി ന​ഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം…!! ആയൂർവേദ സ്പായുടെ മറവിൽ അനാശാസ്യം നടത്തിയതിന് 8 യുവതികളടക്കം 12 പേർ പിടിയിൽ… നടത്തിപ്പുകാരന്റെ അക്കൗണ്ടിലേക്ക് എത്തിയത് 1.68 കോടി രൂപ

കൊച്ചി: എറണാകുളം ന​ഗരത്തിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പൊലീസ് പിടികൂടി.

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ച് ഇവര്‍ ഇടപാടുകൾ നടത്തി. 3 മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണു നടപടി. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം ഇടപാടുകാരിൽനിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം എറണാകുളം കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതെന്നും കസ്റ്റമേഴ്‌സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപയോഗിച്ചത്’ എസ്എച്ച്ഒ രതീഷ് പറഞ്ഞു.

ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്.

ഇതുതാന്‍ ഡാ യോഗിയുടെ ഉത്തര്‍പ്രദേശ്: ജന്‍മദിന ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നഗ്നനാക്കി പീഡിപ്പിച്ചു; ദേഹത്തു മൂത്രമൊഴിച്ചു; മനം നൊന്ത് ആത്മഹത്യ; കേസെടുക്കാതെ പോലീസ്

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും പൊലിസ് പരിശോധിക്കുന്നു.

‘എന്റെ മകനെ ബലാത്സംഗം ചെയ്യുന്നതു കാണൂ’; ദത്തുപുത്രന്‍മാരെ ബലാത്സംഗം ചെയ്തു; വീഡിയോ പങ്കുവച്ചു; ഗേ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്; ഭീകരതയുടെ ഭവനമെന്ന് കോടതി

pathram desk 1:
Leave a Comment