‘എന്റെ മകനെ ബലാത്സംഗം ചെയ്യുന്നതു കാണൂ’; ദത്തുപുത്രന്‍മാരെ ബലാത്സംഗം ചെയ്തു; വീഡിയോ പങ്കുവച്ചു; ഗേ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്; ഭീകരതയുടെ ഭവനമെന്ന് കോടതി

ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്ത സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കന്‍ കോടതിയുടെ കഠിന ശിക്ഷ. വില്യം സുലോക്ക്, സാക്കറി സുലോക്ക് എന്നീ ഗേ ദമ്പതികള്‍ക്കാണു പരോളില്ലാത്ത നൂറുവര്‍ഷം തടവ് വിധിച്ചത്. ഇവരുടെ വീടിനെ ഭീകരതയുടെ ഭവനം എന്നാണു കോടതി വിശേഷിപ്പിച്ചത്.

വീട് സന്തോഷ ഭവനമാക്കുന്നതിനാണു കുട്ടികളെ ദത്തെടുക്കുന്നത് എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇവരെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും സുഹൃത്തുക്കള്‍ക്കു കുട്ടികളെ കാഴ്ചവയ്ക്കുകയുമാണുണ്ടായതെന്നു കോടതി കണ്ടെത്തി.

വാള്‍ട്ടണ്‍ കൗണ്ടിയിലെ ഉദ്യോഗസ്ഥര്‍ക്കു 2022ല്‍ ഗൂഗിളില്‍നിന്ന് കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട വീഡിയോ ലഭിച്ചതോടെയാണ് ക്രൂരതയുടെ കഥകള്‍ പുറത്തുവന്നത്. അന്വേഷണം എത്തിച്ചേര്‍ന്നത് ഹണ്ടര്‍ ലോലെസ് എന്ന വ്യക്തിയിലേക്കാണ്. സാക്കറി സുലോക്ക് ആണു വീഡിയോ കൈമാറിയതെന്നും ഇയാള്‍ സമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണു കുട്ടികളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. 12, 10 വയസുള്ള കുട്ടികളെയാണ് ഇവര്‍ ഇരയാക്കിയതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.

‘ഞാന്‍ മകനെ റേപ്പ് ചെയ്യുന്നതു കാണൂ’ എന്നു പറഞ്ഞു നിരവധി സന്ദേശങ്ങള്‍ സ്‌നാപ് ചാക്കില്‍ സാക്കറി അയച്ചെന്നും ലോലെസിനെ അധികരിച്ചു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍തന്നെ ഗേ ദമ്പതികള്‍ അറസ്റ്റിലായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ പരമാവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

pathram desk 6:
Related Post
Leave a Comment