ഇതുതാന്‍ ഡാ യോഗിയുടെ ഉത്തര്‍പ്രദേശ്: ജന്‍മദിന ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നഗ്നനാക്കി പീഡിപ്പിച്ചു; ദേഹത്തു മൂത്രമൊഴിച്ചു; മനം നൊന്ത് ആത്മഹത്യ; കേസെടുക്കാതെ പോലീസ്

ബസ്തി: ജന്‍മദിനാഘോഷത്തിനിടെ ക്രൂരമായി പീഡനത്തിനിരയായി യുപിയില്‍ ബാലന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശി ബസ്തിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടുകാര്‍ സംഭവത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആത്മഹത്യയുടെ പേരില്‍ മാത്രമാണു കേസെടുത്തത്.

കുട്ടിനെ നഗ്നനാക്കിയെന്നും മൂത്രംകുടിപ്പിച്ചെന്നും കൊടിയ മര്‍ദനത്തിന് ഇരയാക്കിയെന്നും വീട്ടുകാര്‍ ആരോപിച്ചു. പീഡനങ്ങളില്‍ മനംനൊന്ത് ബാലന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ബാലനൊപ്പം തന്നെയും മര്‍ദനത്തിന് ഇരയാക്കിയെന്നു കുട്ടിയുടെ അമ്മാവനും പറഞ്ഞു.

ഞങ്ങളെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കു ക്ഷണിക്കുകയായിരുന്നു. ഇവര്‍ നേരത്തെയിട്ട പദ്ധതിയായിരുന്നു ഇതെന്ന് അറിയില്ലായിരുന്നു. അവന്റെ തുണിയുരിഞ്ഞ് മര്‍ദിച്ചശേഷം ദേഹത്തു മൂത്രമൊഴിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു. പിറ്റേന്നാണ് കുട്ടി വീട്ടുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസ് കേസെടുക്കാതെ വന്നതോടെ തനിക്കുനേരെയും ഭീഷണിയും ആക്രമണവും ഉണ്ടായെന്നും അമ്മാവന്‍ പറഞ്ഞു.

ഡിസംബര്‍ 20ന് ആണു സംഭവമുണ്ടായത്. കുട്ടി അര്‍ധരാത്രിക്കുശേഷമാണു തിരികെ വീട്ടിലെത്തിയത്. പിറ്റേന്നാണു സംഭവത്തെക്കുറിച്ചു പറഞ്ഞത്. ഞങ്ങള്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. മൂന്നു ദിവസം പരാതി രജിസ്റ്റര്‍ ചെയ്തില്ല. അവര്‍ വീണ്ടും ഹരാസ് ചെയ്തതോടെയാണു കുട്ടി ആത്മഹ്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.

pathram desk 6:
Related Post
Leave a Comment