സൈനിക ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സില്‍ ബലാത്സംഗം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു; കൗമാരക്കാരന്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വാര്‍ത്ത ഡല്‍ഹിയില്‍നിന്ന്; ഉപരോധവുമായി നാട്ടുകാര്‍

ന്യൂഡല്‍ഹി: ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ടു. കൗമരക്കാരനായ അയല്‍ക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം സൈനിക കന്റോണ്‍മെന്റില്‍ ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. ശങ്കര്‍ വിഹാര്‍ മിലിട്ടറി സ്‌റ്റേഷനിലെ ഒഴിഞ്ഞ വീട്ടില്‍ കഴുത്തില്‍ കുടുക്കിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.

ആര്‍മി സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍മി കാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണു 19കാരന്‍ അറസ്റ്റിലായത്. കൗമാരക്കാരന്റെ മാതാപിതാക്കള്‍ ആര്‍മി ഓഫീസറുടെ വീട്ടില്‍ ജോലിക്കാരാണ്.

പെണ്‍കുട്ടി കൗമാരക്കാരനെ ‘ഭായ്’ എന്നാണു വിളിച്ചിരുന്നതെന്നും ആകര്‍ഷിച്ചു ആളൊഴിഞ്ഞ വീട്ടിലെത്തിച്ചശേഷം ബലാത്സംഗത്തിനു ശ്രമിച്ചു. പെണ്‍കുട്ടി ചെറുത്തതോടെയാണു കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. ആത്മഹത്യയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ കുട്ടിയുടെ കഴുത്തിനുചുറ്റും സ്‌കാര്‍ഫ് ഉപയോഗിച്ചു മുറുക്കിയിരുന്നു. വൈകിട്ട് ആറിനു കാണാതാകുന്നതുവരെ പെണ്‍കുട്ടി വീടുനു പുറത്തു കളിക്കുന്നതു കണ്ടിരുന്നെന്നു സമീപവാസിയും പറഞ്ഞു.

തിരച്ചില്‍ നടത്തിയിട്ടും വിവരം ലഭിക്കാതിരുന്നതോടെ സൈനിക ഉദ്യോഗസ്ഥരെ മാതാപിതാക്കള്‍ വിവരമറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നിനു പോലീസില്‍ വിവരമറിയിച്ചു. രാവിലെ എട്ടിനു മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കണമെന്ന് ആവശപ്പെട്ടു പ്രദേശവാസികള്‍ ശങ്കര്‍ വിഹാറിനു സമീപത്തെ റോഡും ഉപരോധിച്ചു.

pathram desk 6:
Leave a Comment