പ്ലാറ്റിനം അയിരിന്റെ മറവില്‍ ഗള്‍ഫില്‍നിന്ന് കടത്തുന്നത് ടണ്‍ കണക്കിന് സ്വര്‍ണം; മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വിനയായി; നിസഹായരായി ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ രേഖകള്‍ പുറത്ത്; വിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ യുഎഇയുമായി തിടുക്കത്തില്‍ ഒപ്പിട്ട കരാറിന്റെ മറവില്‍ കടത്തുന്നത് കോടികളുടെ സ്വര്‍ണം. പ്ലാറ്റിനം അയിരുകളുടെ ഇറക്കുമതിയുടെ മറവിലാണ് നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കടത്ത്. 1700 കോടിയോളം നികുതിവെട്ടിച്ച് 24,000 കോടിയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്‌തെന്നും ഇതിലേറെയും സ്വര്‍ണക്കടത്ത് ആയിരുന്നെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ഇന്ത്യയും യുഎഇയുമായുള്ള വാണിജ്യ കരാറിലെ പഴുതുകള്‍ മുതലാക്കി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നവര്‍ കോടികളുടെ വെട്ടിപ്പാണ് ഈയിടെ നടത്തിയത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ സാധാരണഗതിയില്‍ സ്വകാര്യ കമ്പനികള്‍ക്കുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവയും സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രണങ്ങളും മറികടന്നാണ് പ്ലാറ്റിനം അയിരെന്ന വ്യാജേന ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള ഈ സ്വര്‍ണ്ണം കടത്ത്, അതും ടണ്‍ കണക്കിന്, നിയമപരമായി തന്നെ.

പൊതുവായി ലഭിക്കുന്ന വിവരങ്ങളും ആഭ്യന്തര ഗവണ്‍മെന്റ് രേഖകളിലെയും ഡാറ്റയെ അടിസ്ഥാനമാക്കി, റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത് പ്രകാരം 2022 മുതല്‍ ഏതാണ്ട് 1,700 കോടി രൂപയുടെ നികുതിനഷ്ടം ഇതിലൂടെ ഉണ്ടായിട്ടുണ്ട്. 2022 മെയ് മുതലാണ് യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വരുന്നത്, അന്നുമുതല്‍ നോക്കുമ്പോള്‍ ഏകദേശം 24,000 കോടി രൂപയുടെ പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്തതായി ഡാറ്റ കാണിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതില്‍ 90 ശതമാനത്തിലധികം സ്വര്‍ണ്ണമായിരുന്നെന്നാണ് നികുതി അധികാരികളുടെ ആഭ്യന്തര രേഖകള്‍ കണക്കാക്കുന്നത്.


നിയമത്തിലെ പഴുതുകളാണ് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നത്. പ്ലാറ്റിനം വില സ്വര്‍ണവിലയേക്കാള്‍ ഏറെ മുന്തി നിന്നിരുന്ന വര്‍ഷങ്ങളില്‍ വ്യാപാര നിയമപ്രകാരം ഒരു ലോഹ അയിരില്‍ 2% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൂക്കം പ്ലാറ്റിനം ഉണ്ടെങ്കില്‍ അതിനെ പ്ലാറ്റിനം അയിരായി തരംതിരിക്കണമെന്ന് പറയുന്നുണ്ട്, ഇതുപയോഗിച്ചുക്കൊണ്ട് ടണ്‍ കണക്കിന് സ്വര്‍ണമാണ് പ്ലാറ്റിനം എന്ന വ്യാജേന കടത്തുന്നത്. പ്ലാറ്റിനം അയിരിനാണെങ്കില്‍ സ്വര്‍ണത്തേക്കാള്‍ ഇറക്കുമതി തീരുവ കുറവുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2024 ജൂലൈ വരെ) സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 18.45 ശതമാനവും പ്ലാറ്റിനം അയിരിന്റേത് വെറും 8.15 ശതമാനവും ആണ്.

ഇത്തരം നിയമ പഴുതുകളെ കുറിച്ച് നികുതി അധികാരികള്‍ക്ക് അറിവുള്ളതും അതില്‍ മുതലെടുപ്പ് നടക്കുന്നുണ്ടെന്നും നിസ്സഹായരാണെന്നും അവരുടെ ആഭ്യന്തര രേഖകളില്‍ അധികാരികള്‍ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉള്ളപ്പോഴും ഈ വ്യാപാര കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

നികുതി ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം പ്ലാറ്റിനം ഇറക്കുമതിയിലെ കുതിപ്പ് സ്വര്‍ണ്ണ ഇറക്കുമതിയിലെ തട്ടിപ്പിനെ തന്നെയാണ് സൂചിപ്പിക്കുന്നത്, ഇതിലൂടെ വ്യാപാരികള്‍ സ്വര്‍ണ്ണ ഇറക്കുമതിയിലെ എല്ലാ തരം നിയന്ത്രണങ്ങളെയും മറികടക്കുകയും ഗണ്യമായ തീരുവ വ്യത്യാസത്തിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

വ്യാപാര ഉടമ്പടി ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ സ്വര്‍ണ ഇറക്കുമതിയില്‍ താത്കാലിക ഇടിവുണ്ടായതി, അതിനു പുറകെയാണ് പ്ലാറ്റിനം ഇറക്കുമതിയിലെ ഗണ്യമായ വര്‍ധനവ്, ഇതുതന്നെ സ്വകാര്യ വ്യാപാരികള്‍ പഴുതുകള്‍ മുതലെടുക്കാന്‍ തുടങ്ങിയതിന്റെ തെളിവായി പറയാം. ഇന്ന് പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം സ്വകാര്യ കമ്പനികളും മുമ്പ് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്തിരുന്നുള്ളൂവെന്ന് ഔദ്യോഗിക സൂക്ഷ്മപരിശോധന കാണിക്കുന്നുമുണ്ട്.

ഈ പഴുതുകള്‍ പുനഃപരിശോധിക്കാന്‍ അടുത്തിടെ യുഎഇയോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ പറയുന്നുണ്ട്, തുടര്‍ന്ന് 2024 ജൂലൈയിലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സ്വര്‍ണ്ണത്തിന്റെ തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുന്‍പ് തന്നെ 10,000 കോടിയിലധികം രൂപയുടെ പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്തു. അതേ മാസം തന്നെ സര്‍ക്കാര്‍ യുഎഇയില്‍ നിന്നുള്ള പ്ലാറ്റിനം അലോയ് ഇറക്കുമതിക്ക് ബാധകമായ നികുതി വര്‍ദ്ധിപ്പിച്ചു.

യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്

ഈ നീക്കങ്ങള്‍ എല്ലാം സര്‍ക്കാരിന്റെ ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് പറയേണ്ടി വരും, കാരണം വ്യാപാര കരാറിന്റെ നിലവിലെ വ്യവസ്ഥകള്‍ക്കനുസൃതമായി 2026-ഓടെ പ്ലാറ്റിനം അയിരിന്റെ തീരുവ പൂജ്യമായി കുറയും, സ്വര്‍ണ്ണവും പ്ലാറ്റിനം അയിരും തമ്മിലുള്ള ഡ്യൂട്ടി വ്യത്യാസം ഇങ്ങനെ തുടര്‍ന്നും വ്യാപാരികള്‍ക്ക് ഗുണമാകും. 2022-ല്‍ സര്‍ക്കാര്‍ സൃഷ്ടിച്ച ഈ നികുതി കുരുക്ക് ദുരുപയോഗം ചെയ്യപ്പെടുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും, ആഭ്യന്തര ഗവണ്‍മെന്റ് ഡാറ്റയും വിലയിരുത്തലുകളും തന്നെ ഇതെല്ലാം ചൂണ്ടി കാണിക്കുന്നതും, അതെല്ലാം സര്‍ക്കാര്‍ അറിവോടെ തന്നെയായിരുന്നു എന്നു ഏറ്റു പറയപ്പെടുന്നതും ഇതാദ്യമായാണ്. ഇതേ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലേക്കും വാണിജ്യ, ധന മന്ത്രാലയങ്ങളിലേക്കും റിപോര്‍ട്ടര്‍ കളക്ടീവ് വിശദമായ ചോദ്യങ്ങള്‍ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്

pathram desk 6:
Leave a Comment