ഭർതൃവീട്ടിൽ സ്വന്തം വീട്ടുകാരേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ആവശ്യവുമായി യുവതി, പറ്റില്ലെന്ന് ഭർത്താവ്, ഭാര്യയ്ക്ക് കുട്ടികൾ വേണ്ടെന്നാണെന്നും യുവാവ് കോടതിയിൽ, ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരില്ലെന്നു കുടുംബക്കോടതി, വരുമെന്ന് ഹൈക്കോടതി, യുവാവിനു വിവാഹമോചനം അനുവദിച്ച് ഉത്തരവ്

കൊൽക്കത്ത: ഭർതൃവീട്ടിൽ സ്വന്തം കുടുംബത്തേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി. കുടുംബജീവിതത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോട് താത്പര്യമില്ലാത്തതും കൂടുതൽ സമയം ഭാര്യ കൂട്ടുകാരിയുടെ കൂടെ ചെലവഴിക്കുന്നതും ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ച് ഉത്തരവായി. ഭാര്യയും കുടുംബവും അവരുടെ കൂട്ടുകാരിയും തന്റെ വീട്ടിൽ അനുമതിയില്ലാതെ താമസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ധീരജ് എന്നയാൾ നൽകിയ വിവാഹമോചന ഹർജിയുടെ അപ്പീലിലാണ് ജസ്റ്റിസുമാരായ സബ്യാസാചി ഭട്ടാചാര്യയുടേയും ഉദയ് കുമാറിന്റേയും ഉത്തരവ്.

ഭർതൃവീട്ടിൽ ഭാര്യയുടെ കുടുംബവും കൂട്ടുകാരിയും കഴിയുന്നത് ഭർത്താവിന്റെ സ്വൈര്യജീവിതത്തിന് തടസമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ ആവശ്യം ഉന്നയിച്ച് ധീരജ് നൽകിയ വിവാഹമോചന ഹർജി കുടുംബകോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2005-ൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് മിഡ്‌നാപുർ ജില്ലയിലെ കൊലാഘട്ടിലെ ക്വാർട്ടേഴ്‌സിലായിരുന്നു ഇരുവരുടേയും താമസം.
യുഎസിൽ ഇനി ആണും പെണ്ണും മാത്രം മതി, ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടും, ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും- ട്രംപ്

വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനുശേഷം ധീരജ് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകി. പിന്നാലെ ഭാര്യ നബാദ്വിബ് പോലീസിൽ ഭർത്താവിനും കുടുംബത്തിനുമെതിരേ ഗാർഹിക പീഡന പരാതി നൽകി. ഭാര്യയുടെ കൂട്ടുകാരിയായ മൗസുമി പോൾ എന്ന യുവതി സ്ഥിരമായി തന്റെ വീട്ടിൽ താമസിക്കാറുണ്ടെന്ന് ധീരജ് കുടുംബകോടതിയിൽ വാദിച്ചു. ഭർത്താവിനെ സ്വന്തം വീട്ടിൽ നിർത്തി ഭാര്യയുടെ അമ്മയും തന്റെ വീട്ടിൽ തന്നെയാണ് താമസമെന്നും ധീരജ് അറിയിച്ചു. ദാമ്പത്യത്തിൽ താത്പര്യമില്ലാത്ത ഭാര്യയ്ക്ക് കുട്ടികൾ വേണ്ട എന്ന നിലപാടുണ്ടെന്നും ധീരജ് കോടതിയിൽ വാദിച്ചു. എന്നാൽ ഇതിനെ ക്രൂരതയായി കാണാനാകില്ലെന്ന് നിരീക്ഷിച്ച കുടുംബ കോടതി വിവാഹമോചനവും നൽകിയില്ല. ഇതോടെയാണ് ധീരജ് ഹൈക്കോടതിയെ സമീപിച്ചത്.

മാട്രിമോണിയൽ വഴി വിവാഹമോചിതരെയോ, ഭാര്യ മരിച്ചവരേയോ കണ്ടെത്തി വിവാഹം കഴിക്കും..!! പിന്നീട് പണം തട്ടി മുങ്ങും, പരാതികൊടുത്താൽ ​ഗാർഹിക പീഡനത്തിനു അകത്താക്കും..!! 10 വർഷത്തിനിടെ ‘കൊള്ളക്കാരി വധു’ വിവാഹം കഴിച്ചത് ഒന്നിലേറെപ്പേരെ…, ഒത്തുതീർപ്പെന്ന പേരിൽ തട്ടിയെടുത്തത് ഒന്നേകാൽ കോടി രൂപ…!!!

pathram desk 5:
Leave a Comment