യുവാവിന്റെ കൈവശം ബാ​ഗ് കണ്ട് നായ കുരച്ചുകൊണ്ട് ചാടി, ബാ​ഗിലെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയെന്ന് മറുപടി, പോലീസ് നടത്തിയ പരിശോധനയിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാ​ഗങ്ങൾ ബാ​ഗുകളിലാക്കിയ നിലയിൽ, കൊല സംശയത്തെത്തുടർന്ന്, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ ടിവി വച്ചശേഷം കൊലപാതകം

നാഗർകോവിൽ: സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30)യെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ- തൂത്തുക്കുടിയിലെ മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ പതിവുപോലെ വഴക്കുണ്ടായി. മരിയ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്.

തുടർന്ന് മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം ബാഗുകളിലാക്കിയിരുന്നു. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
ഇനി അന്തോം കുന്തോമില്ലാതെ വാഹനമോടിക്കാൻ വരട്ടെ ചേട്ടന്മാരെ… വരുന്നു എഐ ക്യാമറകളുടെ രണ്ടാംഘട്ടം, മുൻഗണന 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക്, പദ്ധതി നടപ്പിലാക്കുക പോലീസ്

ദമ്പതികൾ രണ്ടുമാസം മുൻപാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്. കോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെൽവേലി ജില്ലയിലെ തച്ചനല്ലൂർ പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്ടർ ചെയ്ത കേസിൽ പ്രതിയാണ് മാരിമുത്തു.

വീണ്ടും ​ഗർഭിണിയായതോടെ ആറുവയസുകാരി ബാധ്യതയാകുമോ എന്ന് സംശയം..!! ദു‍‌ർമന്ത്രവാദമല്ല.., ശ്വാസം മുട്ടിച്ചു കൊന്നത്..!! ആദ്യ ഭാര്യ വിളിച്ച് കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവിനെ നഷ്ടപ്പെടുമോയെന്ന ഭയവും കൊലയ്ക്കു പിന്നിൽ

pathram desk 5:
Related Post
Leave a Comment