വീണ്ടും ​ഗർഭിണിയായതോടെ ആറുവയസുകാരി ബാധ്യതയാകുമോ എന്ന് സംശയം..!! ദു‍‌ർമന്ത്രവാദമല്ല.., ശ്വാസം മുട്ടിച്ചു കൊന്നത്..!! ആദ്യ ഭാര്യ വിളിച്ച് കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവിനെ നഷ്ടപ്പെടുമോയെന്ന ഭയവും കൊലയ്ക്കു പിന്നിൽ

കൊച്ചി: കോതമം​ഗലത്ത് ആറുവയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ​ഗർഭിണിയായതോടെ ഇവർക്കിടയിൽ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന് കരുതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കുട്ടി ബാധ്യതയാകുമോയെന്നുള്ള സംശയം മാത്രമല്ല, ഒന്നര മാസം മുമ്പ് അജാസ് ഖാന്റെ ആദ്യ ഭാര്യ ഇവരെ വിളിക്കുകയും മുസ്ക്കാനെ വിട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഭാര്യ ഈ ആവശ്യം ഉന്നയിച്ച് നിരന്തരം അജാസ് ഖാനുമായി ബന്ധപ്പെട്ടതോടെ ഭർത്താവിനെ നഷ്ടമാകുമോയെന്ന ഭയവും കുട്ടിയെ കൊലപ്പെടുത്താൻ കാരണമായതായി പോലീസ് പറയുന്നു.

കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്‌ക്കാന്റെ വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് വേളയിൽ കുട്ടിയുടെ മുഖത്ത് ക്ഷതം കണ്ടിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതകം തെളിയുന്നത്. നേരത്തെ തന്നെ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടർന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്. എന്നാൽ തങ്ങൾക്കിടയിൽ ആറുവയസുകാരി മുസ്ക്കാൻ ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അനീഷ പോലീസിന് മൊഴി നൽകുകയായിരുന്നു. അനീഷ കുട്ടിയെ നിരന്തരം മർദ്ദിച്ചതായും മൊഴിയുണ്ട്. അതേസമയം സംഭവത്തിൽ അജാസ് ഖാന്റെ പങ്ക് വെളിപ്പെട്ടതിന് ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷി, കുഞ്ഞു ഷെഫീഖ് അനുഭവിച്ചത് സമാനതകളില്ലാത്ത കൊടീയ പീഡനം, ശരീരമാസകലം 151 മുറിവുകൾ, ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, കേസിൽ അനീഷയ്ക്ക് 10 വർഷം കഠിനതടവ്, ഷെരീഫിന് 7 വർഷവും തടവ്

മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം? കുട്ടിയുടെ പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയിൽ

pathram desk 5:
Related Post
Leave a Comment