ഇനി അന്തോം കുന്തോമില്ലാതെ വാഹനമോടിക്കാൻ വരട്ടെ ചേട്ടന്മാരെ… വരുന്നു എഐ ക്യാമറകളുടെ രണ്ടാംഘട്ടം, മുൻഗണന 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക്, പദ്ധതി നടപ്പിലാക്കുക പോലീസ്

തിരുവനന്തപുരം: വാഹനാപകടങ്ങൾ നിരത്തിൽ പതിവായ സാഹചര്യത്തിൽ സംസ്ഥാനത്ത് എഐ ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. ‌പോലീസാകും ഇവ സ്ഥാപിക്കുക. ഇതിനായി റിപ്പോർട്ട് തയ്യാറാക്കാൻ എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോ​ഗത്തിൽ ട്രാഫിക് ഐജിക്ക് നിർദേശം നൽകി.

374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക് മുൻഗണന നൽകും. മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകൾ എത്തിയിട്ടില്ലാത്ത പാതകൾ കേന്ദ്രീകരിച്ചാകും ഇവ വരുക. മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച 675 നിർമിതബുദ്ധി ക്യാമറകളാണ് ഇപ്പോൾ നിരത്തിലുള്ളത്.

എഐ ക്യാമറകളുടെ എണ്ണം കൂട്ടാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാർ ഏറ്റെടുത്ത കെൽട്രോൺ നൽകിയ ഉപകരാറുകൾ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഐ ക്യാമറാ പദ്ധതി പോലീസ് ഏറ്റെടുക്കുന്നത്.
അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷി, കുഞ്ഞു ഷെഫീഖ് അനുഭവിച്ചത് സമാനതകളില്ലാത്ത കൊടീയ പീഡനം, ശരീരമാസകലം 151 മുറിവുകൾ, ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, കേസിൽ അനീഷയ്ക്ക് 10 വർഷം കഠിനതടവ്, ഷെരീഫിന് 7 വർഷവും തടവ്
തുടക്കം മുതൽ എഐ ക്യാമറ സംവിധാനത്തിൽ വിവാദങ്ങളുണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങൾ തടയാൻ എഐ ക്യാമറ സംവിധാനം വിജയകരമാണെന്നാണ് വിലയിരുത്തൽ. അപകടമരണനിരക്കിൽ കുറവുണ്ടായി. 165 കോടിയാണ് ക്യാമറകൾക്ക് ചെലവായത്. ആദ്യവർഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

മോട്ടോർവാഹന വകുപ്പിൽനിന്ന് വ്യത്യസ്തമായി പോലീസ് ഇത്തരം പദ്ധതികൾ നേരിട്ടാണ് നടത്തുന്നത്. സ്വന്തം ഫണ്ടിൽനിന്നാണ് പോലീസ് ക്യാമറ സ്ഥാപിക്കാറുള്ളത്. കൺട്രോൾ റൂമുകളെല്ലാം നേരിട്ടാണ് നടത്തുന്നത്. മോട്ടോർവാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴചുമത്താൻ പോലീസിനും മോട്ടോർവാഹന വകുപ്പിനും തുല്യ അധികാരമുണ്ട്.

ദുർമന്ത്രവാദമല്ല, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്, വീണ്ടും ​ഗർഭിണിയായതോടെ ആറുവയസുകാരി ബാധ്യതയാകുമോയെന്ന സംശയം, ആദ്യ ഭാര്യ വിളിച്ച് കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവിനെ നഷ്ടപ്പെടുമോയെന്ന ഭയവും കൊലയ്ക്കു പിന്നിൽ

pathram desk 5:
Related Post
Leave a Comment