കേരളം ഹിമാലയത്തിലല്ല, അതിനാൽ ചൂടുണ്ടാകും, മനുഷ്യരുടെ നീക്കങ്ങൾ പോലും പ്രവചിക്കാനാവില്ല അപ്പോൾ എങ്ങനെയാണ് ആനയുടെ നീക്കങ്ങൾ പ്രവചിക്കുക? മൂന്നുമീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദ്ദേശിക്കാനാകും..? ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി, വിധിക്ക് സ്റ്റേ…

ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖ അപ്രായോഗികമാണെന്നു പറഞ്ഞ സുപ്രീം കോടതി മൂന്നു മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശിക്കാനാകുമെന്ന് കോടതി ആരാഞ്ഞു.

മാത്രമല്ല 2012 ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താൻ ദേവസ്വങ്ങൾക്ക് സുപ്രീം കോടതി അനുമതി നൽകി. ആനയെഴുന്നള്ളത്ത് വിധിക്കെതിരെ ഹൈക്കോടതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. മൃഗാവകാശങ്ങളുടെ പേരിൽ ആചാരങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തുന്നതിനേയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

കൂടാതെ പകൽ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ ആനയെഴുന്നള്ളിപ്പ് പാടില്ലെന്ന ഹൈക്കോടതി നിർദേശവും അപ്രായോഗികം ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പകൽ സമയങ്ങളിൽ ആണ് എഴുന്നള്ളിപ്പ് നടക്കുന്നതന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പകൽ സമയങ്ങളിൽ കടുത്ത ചൂട് ആയതിനാൽ ആണ് നിയന്ത്രണമെന്ന് മൃഗ സ്നേഹികളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേരളം ഹിമാലയത്തിൽ അല്ലെന്നും, അതിനാൽ ചൂട് ഉണ്ടാകുമെന്നുമായിരുന്നു ഇതിന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബിവി നാഗ രത്ന മറുപടി.
”പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം..? പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ..? കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും അവകാശം നൽകണമെന്നും എ. വിജയരാഘവൻ…

നാട്ടാന പരിപാലന ചട്ടത്തിൽ വ്യവസ്ഥ ചെയ്യാത്ത നിയന്ത്രണങ്ങൾ ആനയെഴുന്നള്ളിപ്പിന് നിർദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ചട്ടങ്ങൾ രൂപവത്കരിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഏറ്റെടുക്കാനാകില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബിവി നാഗരത്ന പറഞ്ഞു. ചട്ടങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ അത് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ശൂന്യതയിൽ നിന്ന് ചട്ടങ്ങൾ രൂപവത്കരിക്കാൻ ആകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പടുവിച്ച മാർ​ഗരേഖയിലെ നിർദേശങ്ങൾ പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മനുഷ്യരുടെ നീക്കങ്ങൾ പോലും പലപ്പോഴും പ്രവചിക്കാനാകില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണ് ആനകളുടെ നീക്കം പ്രവചിക്കാൻ സാധിക്കുകയെന്ന് സുപ്രീം കോടതി ആരാഞ്ഞു. മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് നിർദേശിക്കാൻ കഴിയുമോയെന്നും സുപ്രീം കോടതി ആരാഞ്ഞു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ദേവസ്വം ബോർഡുകളോട് എങ്ങനെ നിർദേശിക്കാൻ കഴിയുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

ട്രക്കുകളിൽ ആനകളെ കൊണ്ടു പോകുന്നതിനേക്കാൾ നല്ലത് നടത്തിക്കൊണ്ട് പോകുന്നത് ആണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. കർണാടകത്തിലും മറ്റും കാട്ടാനകളുടെ സഞ്ചാരം വൈദ്യുതി വേലികൾ ഉപയോഗിച്ച് തടയുകയാണ്. ഇത് മൃഗ സ്നേഹികളുടെ സംഘടനകൾ തടയുന്നില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്ന് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ എംആർ അഭിലാഷ്, മഹേഷ് സഹസ്രനാമൻ എന്നിവരാണ് ഹാജരായത്. മൃഗസ്നേഹികളുടെ സംഘടനകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ ശ്യാം ദിവാൻ, സിദ്ധാർഥ് ലൂതറ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

എന്നാൽ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ആനകൾക്കോ, ഭക്തർക്കൊ എന്തെങ്കിലും അപകടമുണ്ടാകുക ആണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ദേവസ്വങ്ങൾക്ക് ആയിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആനയുള്ളയിടത്ത് അപകടം ഉണ്ടാകുമെന്ന ആശങ്ക ഉളളവർ അത്തരം സ്ഥലങ്ങളിലേക്ക് പോകാതിരിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജനുവരി അഞ്ചിന് ഉത്സവം നടക്കുന്നതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഇടക്കാല സ്റ്റേ പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസ‍ർ പ്രോ​ഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!

pathram desk 5:
Related Post
Leave a Comment