എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ഓരോരോ ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെ. സുധാകരന്റെയും വിഡി സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. നേതൃത്വം എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാൽ അത് അം​ഗീകരിക്കാൻ സാധിക്കില്ല. ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുകയാണ് വേണ്ടത്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലായിരിക്കണം സംഘടന പുനഃസംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ്
“എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ ഒരു പ്രത്യേക വിഭാ​ഗത്തിൽപ്പെട്ടയാൾതന്നെ വരണമെന്ന് താൻ പറയില്ല. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവർക്കും ചുമതല കൊടുത്തിരുന്നു, എനിക്കൊഴിച്ച്. അതെന്താണെന്ന് അറിയില്ല. ഒരു ദിവസം മാത്രമാണ് അവിടെ പ്രചരണത്തിനു പോയത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാർട്ടി വിളിക്കുമ്പോൾ പോകണമെന്ന നിലപാടിലേക്കെത്തിയത്.” ചാണ്ടി ഉമ്മൻ പറഞ്ഞു.

pathram desk 5:
Related Post
Leave a Comment