ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ്

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിൽ സമൂലമായ അഴിച്ചുപണിക്കൊരുങ്ങി ​മോട്ടോർവാഹന വകുപ്പ്. ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്താനാണ് തീരുമാനം. ഇനി മുതൽ ലേണേഴ്സ് പാസായി ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസൻസ് ഏർപ്പെടുത്താനാണ് ആലോചന. വിദേശ രാജ്യങ്ങൾ ചെയ്യുന്ന ഇത്തരം നടപടികൾ കേരളത്തിലും നടപ്പിലാക്കാനൊരുങ്ങുന്നതായി ഗതാഗത കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ഇതിനുള്ള കൂടിയാലോചനകൾ നടക്കുകയാണെന്നും ഗതാഗത കമ്മിഷണർ.

തിരക്കിൽ ഒരു മിനിറ്റ് ദർശനം നടത്തി..!! പത്ത് വർഷത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്തി വി.ഡി. സതീശൻ…!! ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു…, പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ്

പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാതശിശു പുഴയിൽ മരിച്ച നിലയിൽ…!!! അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം…

ലേണേഴ്സ് ടെസ്റ്റ് പാസായാൽ ആദ്യം പ്രൊബേഷണറി ലൈസൻസാകും നൽകുക. ഇതിന് ആറുമാസം, അല്ലെങ്കിൽ ഒരു വർഷത്തെ കാലാവധിയായിരിക്കുമുണ്ടാവുക. ഇക്കാലയളവിൽ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസൻസ് നൽകൂ. ഇത്തരത്തിൽ പ്രൊബേഷണറി ലൈസൻസ് നൽകുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. ഡ്രൈവർ കൂടുതൽ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണു പരിഷ്‌കാരം. അതോടൊപ്പം കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ച് വേ​ഗം കുറച്ച് വാഹനമോടിക്കാൻ, (പ്രത്യേകിച്ച് എൻഎച്ച് റോഡുകളിൽ കൂടി) ഡ്രൈവർമാർ പരിശീലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈസൻസ് കിട്ടിയാലുടൻ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. ആലപ്പുഴയിൽ ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചത് അഞ്ചുമാസം മുൻപ് ലൈസൻസ് കിട്ടിയ വിദ്യാർഥിയായിരുന്നു. അതിവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു. അതോടൊപ്പം കാലാവസ്ഥയനുസരിച്ച് വാഹനമോടിക്കാൻ അറിയാത്തതും അപകടത്തിനു കാരണമായി.

അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തലാണ് പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യമെന്നും ഇതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

ഇതുകൂടാതെ ലേണേഴ്‌സ്, ലൈസൻസ് പരീക്ഷകളിൽ കാതലായ മാറ്റവും വകുപ്പ് ലക്ഷ്യമിടുന്നു. പ്രാക്ടിക്കൽ പോലെ തന്നെ പ്രധാനപ്പെട്ടതാണ് തിയറി പരീക്ഷകളും. അതിനാൽ ലേണേഴ്‌സ് പരീക്ഷയും പരിഷ്‌കരിക്കും. ഡ്രൈവിങ്ങിലെ പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണം കൂട്ടും. നെഗറ്റീവ് മാർക്കും വരും. ഇതു മൂന്നു മാസത്തിനകം നടപ്പാക്കും.

ട്രാക്ക്, റോഡ് ഡ്രൈവിങ് പരീക്ഷാസംവിധാനം അക്രെഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകൾ വരുന്നതോടെ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. എച്ച്, എട്ട് എന്നിവയല്ല നിലവിൽ പ്രധാനപ്പെട്ടത്. സംസ്ഥാനത്തെ റോഡുകളിലെ യഥാർഥ സാഹചര്യങ്ങൾക്കനുസരിച്ച് വാഹനമോടിക്കുകയെന്നതാണ്. അതിനാൽ കേരളത്തിലെ റോഡിന്റെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ട്രാക്ക് ടെസ്റ്റ് നടത്തുകയെന്ന് കമ്മിഷണർ പറഞ്ഞു.

pathram desk 5:
Leave a Comment