ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവന്ന് വീണ്ടും ആക്രമിക്കും..!! ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യണം..!! സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും. അതിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിന്റെ ഉന്മൂലനം ആവശ്യമാണ്. അവരുടെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ സൈനിക ശേഷി തകർക്കാൻ ഇസ്രയേലിനു കഴിഞ്ഞുവെന്നും മുതിർന്ന നേതൃത്വത്തെ ഇല്ലാതാക്കിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒക്ടോബർ 23ന് പറഞ്ഞിരുന്നു. തുർക്കിയും ഈജിപ്റ്റും ഖത്തറും യുദ്ധം തടയാൻ പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പുതിയ റൗണ്ട് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ഹമാസ് പ്രതിനിധി സംഘത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

2023 ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണമാണ് യുദ്ധത്തിനു തുടക്കമിട്ടത്. ഇത് 1,208 പേരുടെ മരണത്തിന് കാരണമായി. ആക്രമണത്തിനിടെ 251 ബന്ദികളെ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി. അവരിൽ 96 പേർ ഗാസയിൽ തുടരുകയാണ്. 34 പേർ മരിച്ചുവെന്നാണ് സൈന്യം പറയുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 44,758 പേർ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

‘ഒന്ന് ആ​ഗ്രഹിച്ചു പോകുന്നു, ഒരുപക്ഷെ പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ’- സുപ്രീം കോടതി, പരാമർശം വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ

മുഖ്യമന്ത്രി വയനാട് ദുരന്തത്തെക്കുറിച്ച് കള്ളം പറയുന്നു..!!! 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്..!! ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സഹായം എങ്ങനെ ചെലവഴിച്ചു എന്നത് വയ്ക്തമാക്കിയില്ല……..!! ജനങ്ങളോടുള്ള വഞ്ചനയാണിതെന്ന് പ്രകാശ് ജാവഡേക്കര്ർ

pathram desk 1:
Leave a Comment