മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ..!!! ആദ്യ ഗഡു 1,050 കോടി കൈമാറി…!! മോദിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരം മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിൻ്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നൽകി. ഈ തുക വകയിരുത്തിയത്.

യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് എക്‌സിലൂടെ നന്ദി അറിയിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ മഹാ കുംഭ മേള 2025 സംഘടിപ്പിക്കുന്നതിന് 5,435.68 കോടി രൂപ അനുവദിച്ചു. ഈ തുക 421 പദ്ധതികളിലായി വിനിയോഗിക്കുന്നു. ഇതുവരെ 3461.99 കോടി രൂപയുടെ സാമ്പത്തിക നടത്തിപ്പിന് അംഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ മാർഗനിർദേശത്തിന് കീഴിൽ, ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരികവും ആത്മീയവുമായ സമ്മേളനമായ പ്രയാഗ്‌രാജ് മഹാകുംഭമേളയെ ദൈവികവും മഹത്തരവുമാക്കി മാറ്റാനാണ് ഇരട്ട എൻജിൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. ദൈവിക-മഹാ-ഡിജിറ്റൽ മഹാകുംഭം എന്ന ആശയം സാക്ഷാത്കരിക്കാൻ സഹായിച്ച ഈ സമ്മാനത്തിന് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ നന്ദി.

അടിച്ചാൽ തിരിച്ചടിക്കണം.., ഞാനുൾപ്പെടെയുള്ള ആളുകൾ അടിച്ചിട്ടുണ്ട്..!!! തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം…!! പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ല…!!! തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നും എം.എം. മണി…

ഈ പരമ്പരയിൽ, 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റ്-ഇൻ-എയ്ഡ് കേന്ദ്ര സർക്കാർ അംഗീകരിച്ചു, അതിൽ ആദ്യ ഗഡുവായ 1,050 കോടി ഇന്ന് അനുവദിച്ചു. കേന്ദ്രസർക്കാരിൽ നിന്നുള്ള ഈ പിന്തുണ ഭക്തർക്ക് വൃത്തിയുള്ളതും സുരക്ഷിതവും സുസംഘടിതമായതുമായ മഹാകുംഭം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്‌ കുറിച്ചു.

1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം..!!! വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു.., ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല.., കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല.., റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും ഇല്ല…!! എൻ്റെ ക്യാപ്റ്റാ.., ഒന്ന് പോയി തരാമോ… എന്ന് സന്ദീപ് വാര്യർ

 

pathram desk 1:
Leave a Comment