നവീനെ അപമാനിക്കാനുള്ള ബോധപൂർവ ശ്രമം ദിവ്യയുടെ ഭാ​ഗത്തുനിന്നുണ്ടായി..!!, ക്ഷണിക്കാതെ യോ​ഗത്തിലേക്ക് നുഴഞ്ഞുകയറി, ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ചിട്ടില്ല..!!! അന്വേഷണം ശരിയായ ദിശയിൽ… സർക്കാർ ഹൈക്കോടതിയിൽ

കൊ​ച്ചി: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യ​ക്ത​മാ​ക്കി. ന​വീ​നെ അ​പ​മാ​നി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ദി​വ്യ ന​ട​ത്തി​. ന​വീ​ൻ ബാ​ബു​വി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ​വ​ച്ച് ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണ് ദി​വ്യ ഉ​ന്ന​യി​ച്ച​ത്. ക്ഷ​ണി​ക്കാ​തെ​യാ​ണ് ദി​വ്യ യോ​ഗ​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ​ത് എ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

യോ​ഗത്തിൽ ദി​വ്യ അ​തി​ക്ഷേ​പി​ച്ച​തി​ലു​ള്ള​ മനോ വി​ഷ​മ​ത്തി​ലാ​ണ് ന​വീ​ൻ തൂ​ങ്ങി മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​വീ​നെ തേ​ജോ​വ​ധം​ചെ​യ്യു​ക എ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ​യാ​ണ് ദി​വ്യ യോ​ഗ​ത്തി​ലെ​ത്തി​യ​ത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ​ഴുതടച്ച അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

തല്ലിയ കൈകൾക്കൊണ്ട് തന്നെ തലോടൽ; പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, നിയമനം ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് നികത്താൻ

ന​വീ​ന്‍റെ​യും പ്ര​ശാ​ന്തി​ന്‍റെ​യും കാ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് സ​മ​യം ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന വാ​ദ​വും പോ​ലീ​സ് ത​ള്ളി. ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് സ​ത്യ​വാ​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി സി​പി​എം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി മാറ്റിയ ഭാഗങ്ങൾ നാളെ പുറത്തുവിടും…!!! 49 മുതൽ 53വരെയുള്ള പേജുകൾ മാധ്യമ പ്രവർത്തകർക്ക് കൈമാറും…!!

pathram desk 5:
Leave a Comment