കുവൈത്തിൽ മലയാളികൾ നടത്തിയത് വൻ തട്ടിപ്പ്, ബാങ്കിനെ പറ്റിച്ച് തട്ടിയെടുത്തത് 700 കോടി രൂപ, തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയതിൽ ഭൂരിഭാ​ഗവും നഴ്സുമാർ, പ്രതിസ്ഥാനത്ത് 1425 പേർ, എറണാകുളം, കോട്ടയം ജില്ലകളിൽ പോലീസ് രജിസ്റ്റർ ചെയ്തത് 10 കേസുകൾ

കൊച്ചി: കുവൈത്തിൽ മലയാളികൾ ബാങ്കിനെ തട്ടിച്ചെടുത്തത് കോടികളെന്ന് റിപ്പോർട്ട്. ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു ഇവർ. ഇത്തരത്തിൽ ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. ആദ്യം തട്ടിപ്പ് നടത്തിയവരിൽ നിന്നും കാര്യങ്ങൾ കൃത്യമായി മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ഇതിന് പിന്നിൽ ഏജൻ്റുമാരുടെ ഇടപെടൽ ഉണ്ടോയെന്നും സംശയമുയരുന്നുണ്ട്.

ബാങ്കിൽനിന്ന് വായ്പയെടുത്ത് കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.

സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് FB വഴി, നടൻ അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിച്ചു, വിളിച്ചുവരുത്തിയത് പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ, അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമം- സിദ്ദിഖിനെതിരെ പോലീസ് സമർപ്പിച്ച ​റിപ്പോർട്ടിൽ ​ഗുരുതര ആരോപണങ്ങൾ
കോ​വി​ഡ് സ​മ​യ​ത്താ​ണ് ഭൂരിഭാ​ഗം ത​ട്ടി​പ്പും ന​ട​ന്നി​ട്ടു​ള്ള​ത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഒഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾവീണ്ടും വലിയ തുക വായ്പയെടുത്തു. പലരും 50 ല​ക്ഷം മു​ത​ൽ ര​ണ്ട് കോ​ടി വ​രേ​യാ​ണ് ലോ​ൺ എ​ടു​ത്ത​ത്.

പിന്നീട് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.

പത്തുമാസം, ദൃഷാനയ്ക്കു നീതി വാങ്ങിക്കൊടുക്കാൻ തുനിഞ്ഞിറങ്ങി പോലീസ്, പരിശോധിച്ചത് 19,000 വാഹനങ്ങൾ, 500 വർക്ക്ഷോപ്പുകൾ, 50,000 ഫോൺകോളുകൾ, ഒടുവിൽ തുമ്പ് കിട്ടിയത് ഇൻഷൂറൻസ് ക്ലെയിമിന് ശ്രമിച്ചപ്പോൾ

ബാങ്ക് അധികൃതർ ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും കാണുകയായിരുന്നു. നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണു പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാർക്കെതിരെ കേരളത്തിൽ കേസെടുക്കാൻ നിയമപരമായി സാധിക്കും. ബാങ്കിനെ കബളിപ്പിച്ചെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലക്കാരായ 10 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

പഠിക്കാത്തതിൽ മറ്റുള്ളവരുടെ മുന്നിൽവച്ച് ശകാരവും മർദ്ദനവും, സ്വത്തുക്കൾ സഹോദരിക്കു കൊടുക്കാൻ തീരുമാനം, വിവാഹവാർഷിക ദിനത്തിൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി 20 കാരൻ

pathram desk 5:
Leave a Comment