സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് FB വഴി, നടൻ അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിച്ചു, വിളിച്ചുവരുത്തിയത് പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ, അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമം- സിദ്ദിഖിനെതിരെ പോലീസ് സമർപ്പിച്ച ​റിപ്പോർട്ടിൽ ​ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: നടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പോലീസ് റിപ്പോർട്ട്. സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്നും അഭിനയിക്കാൻ അവസരം നൽകാമെന്ന വാ​ഗ്ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സം​ഗം ചെയ്യുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ജാമ്യം നൽകുമ്പോൾ കർശന വ്യവസ്ഥകൾ വേണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടെന്നാണ് വിവരം.

നടി പരാതിയുന്നയിച്ചതുമുതൽ ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദമായ പോലീസ് റിപ്പോർട്ടിലാണ് നടനെതിരായ ​ഗുരുതര ആരോപണങ്ങളുള്ളത്. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബലാത്സം​ഗം ചെയ്തെന്നാണ് പോലീസ് റിപ്പോർട്ട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ആദ്യം മുതൽ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്ന് മാസം വൈകിപ്പിച്ചു..!!! നവംബർ 13നാണ് സംസ്ഥാന സർക്കാർ വിശദമായ നിവേദനം നൽകിയത്… !!! വയനാട് സഹായത്തിന് നേരിട്ട് കണ്ട പ്രിയങ്കയ്ക്ക് അമിത് ഷായുടെ മറുപടി….

ദിലീപിന് ശബരിമലയിൽ എങ്ങനെ വിഐപി പരിഗണന കിട്ടി..? വിഷയം ചെറുതായി കാണാനാകില്ല…!!! ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി…!!

നടിയുടെ അഭിനയമോഹം ചൂഷണം ചെയ്തുകൊണ്ടാണ് സിദ്ദിഖ് ബലാത്സം​ഗം ചെയ്തത്. വിവരം പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ തന്നെ പരാതിക്കാരി പൂജ്യം സ്ഥാനത്താണെന്നും തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനാൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെടുന്ന അവസരത്തിൽ ഹാജരാകണമെന്നും സാക്ഷിയെയോ, പരാതിക്കാരിയെയോ ഒരു തരത്തിലും ആക്ഷേപിക്കുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി സിദ്ദിഖിനോട് ആവശ്യപ്പെടണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ‌ കർശന വ്യവസ്ഥകളോടെ മാത്രമേ സിദ്ദിഖിന് ജാമ്യം അനുവദിക്കാവൂവെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അല്ലുവിന് പുലിവാലായി പുഷ്പ 2..!!! ‘നടൻ തിയറ്ററിലെത്തുമെന്ന് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല…!!! റിലീസിനിടെ ഉണ്ടായ മരണത്തിൽ നിയമോപദേശം തേടി താരം…!!!

തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർക്ക് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സിദ്ദിഖിനെ ഹാജരാക്കിയ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടു പുറത്തുപോകരുത്, പരാതിക്കാരിയെ സ്വാധീനിക്കരുത്, ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

പഠിക്കാത്തതിൽ മറ്റുള്ളവരുടെ മുന്നിൽവച്ച് ശകാരവും മർദ്ദനവും, സ്വത്തുക്കൾ സഹോദരിക്കു കൊടുക്കാൻ തീരുമാനം, വിവാഹവാർഷിക ദിനത്തിൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി 20 കാരൻ

pathram desk 5:
Leave a Comment