താടി വീണ്ടും നീട്ടി വളർത്തി തുടങ്ങി…!!! സുരേഷ് ഗോപിക്ക് അഭിനയം തുടരാം..!!!, 29ന് തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങും..!! ആദ്യ ഷെഡ്യൂളിനായി അനുവദിച്ചത് എട്ടു ദിവസം മാത്രം…

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ബിജെപി ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകി. മാത്രമല്ല ഔദ്യോഗിക അനുമതി ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ആദ്യഷെഡ്യൂളിൽ എട്ടുദിവസമാണ് അനുവദിച്ചിരിക്കുന്നത്.

ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം അനുകൂല തീരുമാനമെടുത്തിരുന്നില്ല.

ലോക്സഭാ ഇലക്ഷനു മുൻപ് തന്നെ ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തിൽ താടി സുരേഷ് ഗോപി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു. എന്നാൽ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ വീണ്ടും താടി നീട്ടാനൊരുങ്ങിയിരിക്കുകയാണ് താരം.

കുവൈത്തിൽ മലയാളികൾ നടത്തിയത് വൻ കൊള്ള, ബാങ്കിനെ പറ്റിച്ച് തട്ടിയെടുത്തത് 700 കോടി രൂപ, തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയതിൽ ഭൂരിഭാ​ഗവും നഴ്സുമാർ, പ്രതിസ്ഥാനത്ത് 1425 പേർ, എറണാകുളം, കോട്ടയം ജില്ലകളിൽ പോലീസ് രജിസ്റ്റർ ചെയ്തത് 10 കേസുകൾ

ഒറ്റക്കൊമ്പന്റെ ചിത്രീകരണം തിരുവനന്തപുരത്താണ്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29-നാണ് തുടങ്ങുക. ജനുവരി അഞ്ചുവരെയാണ് അനുമതി. ഈ ദിവസങ്ങളിൽ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധി ഭാഗം ചിത്രീകരിക്കും.

ദിലീപിന് ശബരിമലയിൽ എങ്ങനെ വിഐപി പരിഗണന കിട്ടി..? വിഷയം ചെറുതായി കാണാനാകില്ല…!!! ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി…!!

pathram desk 5:
Leave a Comment