ദിലീപിന് ശബരിമലയിൽ എങ്ങനെ വിഐപി പരിഗണന കിട്ടി..? വിഷയം ചെറുതായി കാണാനാകില്ല…!!! ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി…!!

കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നു കോടതി ചോദിച്ചു. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതിയുടെ പരാമർശം. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും വ്യക്തമാക്കി.

ദിലീപ് ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. വിഷയം ചെറുതായി കാണാനാകില്ലെന്നാണ് കോടതി അറിയിച്ചത്. വിഐപി ദർശനം നടത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ, ദിലീപിന് വിഐപി പരിഗണന എങ്ങനെ കിട്ടിയെന്ന് കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. ഇന്നു പുലർച്ചെയാണ് ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്.
ശബരിമലയിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച ശേഷം കാണിക്കയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

അതേസമയം ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രിൻസ് ആൻഡ് ഫാമിലി, ഭാഭാഭാ എന്നിവയാണ് അടുത്തവർഷം റിലീസിനെത്തുന്ന ദിലീപ് സിനിമകൾ. പ്രിൻസ് ആൻഡ് ഫാമിലിയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ബിന്റോ സ്റ്റീഫൻ സംവിധാനം െചയ്യുന്ന സിനിമയിൽ സിദ്ദീഖ്, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കര്‍ എന്നിവരും അഭിനയിക്കുന്നു.

അല്ലുവിന് പുലിവാലായി പുഷ്പ 2..!!! ‘നടൻ തിയറ്ററിലെത്തുമെന്ന് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല…!!! റിലീസിനിടെ ഉണ്ടായ മരണത്തിൽ നിയമോപദേശം തേടി താരം…!!!

pathram desk 1:
Related Post
Leave a Comment