വേണ്ടന്നു വച്ചവരെ കാഴ്ചക്കാരാക്കി പ്രതികാരം..!! ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സെഞ്ച്വറി..!!! 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വൻ്റി20 സെഞ്ചുറിയുള്ള ആദ്യ താരമായി ഉർവിൽ പട്ടേൽ

ഇൻഡോർ: ഐപിഎല്ലിൽ തന്നെ വേണ്ടന്നു വച്ചവരെ ഫ്രാഞ്ചൈസികളെ നോക്കുകുത്തികളാക്കി ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേലിന്റെ രണ്ടാം സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് ഉർവിൽ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. ഉത്തരാഖണ്ഡിനെതിരെ 36 പന്തുകളിൽനിന്നായിരുന്നു താരം 100 പിന്നിട്ടത്. ഇതോടെ 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വന്റി20 സെഞ്ചറികൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഉർവിൽ പട്ടേൽ സ്വന്തമാക്കി.

ഇത്തവണത്തെ ഐപിഎൽ മെഗാലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ടുവന്നിരുന്നില്ല. കഴിഞ്ഞ ആഴ്ച ത്രിപുരയ്ക്കെതിരായ പോരാട്ടത്തിൽ ഗുജറാത്ത് താരം 28 പന്തുകളിൽ സെഞ്ചുറി നേടിയിരുന്നു. ഉത്തരാഖണ്ഡിനെതിരെ 41 പന്തുകൾ നേരിട്ട താരം 115 റൺസെടുത്തു പുറത്താകാതെനിന്നു. 11 സിക്സുകളും എട്ടു ഫോറുകളുമാണ് ഇൻഡോർ എമിറാൾഡ് ഹൈറ്റ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഉർവിൽ അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഉത്തരാഖണ്ഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഉർവിൽ തകർത്തടിച്ചതോടെ 13.1 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തിൽ ഗുജറാത്ത് വി‍ജയ തീരത്തെത്തി. ഉത്തരാഖണ്ഡിനായി ആർ. സമർഥ് (39 പന്തിൽ 54), ആദിത്യ താരെ (26 പന്തിൽ 54) എന്നിവർ അർധ സെഞ്ചുറി നേടി.

കഴിഞ്ഞ സീസണിൽ 26 വയസുകാരനായ ഉർവിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. വിക്കറ്റ് കീപ്പർ ബാറ്ററായ താരം ട്വന്റി20 യിൽ 46 മത്സരങ്ങളും ലിസ്റ്റ് എയിൽ 14 മത്സരങ്ങളും ഫസ്റ്റ് ക്ലാസിൽ ആറു മത്സരങ്ങളും കളിച്ചിട്ടുണ്ട്.

മഴയും വെളിച്ചക്കുറവും, ഏഴു പേർ സഞ്ചരിക്കേണ്ട വാഹനത്തിൽ 11 പേർ, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസത്തെ മാത്രം ഡ്രൈവിങ് പരിചയം, വാഹനത്തിന് 14 വർഷത്തെ കാലപ്പഴക്കം- കളർകോട് അപകട റിപ്പോർട്ട്, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ എഫ്‌ഐആര്‍

pathram desk 5:
Related Post
Leave a Comment