ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്നു..!!! സ്ത്രീ സുഹൃത്തിൻ്റെ സഹായവും…!! ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയത് ഇൻഫോപാർക്ക് ജീവനക്കാരൻ…!! സമീപത്തെ സിസിടിവി പരിശോധനയിലൂടെ പ്രതി പിടിയിൽ…!!! സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുറ്റം ചെയ്തതെന്ന് പ്രതി…!!

കളമശേരി: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിയൽ എസ്റ്റേറ്റുകാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി (55) കൊല്ലപ്പെട്ടത്. സ്വർണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം.

പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. സാഹചര്യത്തെളിവുകളും കൊലപാതകമാണെന്ന സംശയം പൊലീസിലുണ്ടാക്കിയിരുന്നു. തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. രണ്ട് പവന്റെ ആഭരണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ജെയ്സി താമസിച്ചിരുന്ന കെട്ടിടത്തിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസ്സിലായത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഡംബൽ കൊണ്ട് തലയ്ക്കടിച്ചാണ് ജെയ്സിയെ കൊലപ്പെടുത്തിയത്. ബാഗിനുള്ളിലാക്കിയാണ് ജെയ്സിയുടെ താമസസ്ഥലത്തേക്ക് ഗിരീഷ് ഡംബൽ കൊണ്ടുവന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് സുഹൃത്തായ ഖദീജയുടെ വീട്ടിൽവച്ചാണ്. ഖദീജയും പൊലീസ് പിടിയിലായി.

ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാൻ ട്രംപ്…!! വിചിത്ര കാരണം കണ്ടെത്തി നടപടി…!!! മറ്റു മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തും..!!

കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ മരണത്തിൽ സംശയം പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

എസിപിയുടെ വാഹനത്തിന് മുന്നിലുടെ മിന്നൽ വേഗത്തിൽ കാറോടിച്ചു..!! അങ്കമാലി മുതൽ കളമശേരിവരെ മദ്യലഹരിയിൽ ഗണപതിയുടെ അഭ്യാസപ്രകടനം…!!! ഒടുവിൽ കുടുക്കിയെങ്കിലും കേസെടുത്ത് വിട്ടയച്ച് പൊലീസ്…!!! ട്രോളി സോഷ്യൽ മീഡിയ

ഒന്നിന് പുറകെ ഒന്നായി 160 റോക്കറ്റുകൾ തൊടുത്ത് വിട്ട് ഹിസ്ബുല്ല…!!! ഇസ്രയേേലിൻ്റെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം..!! ആറ് ഇസ്രയേൽ ടാങ്കുകളും തകർത്തു…

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര…!! ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം…!! പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്…!! എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ…!!!

pathram desk 1:
Related Post
Leave a Comment