എസിപിയുടെ വാഹനത്തിന് മുന്നിലുടെ മിന്നൽ വേഗത്തിൽ കാറോടിച്ചു..!! അങ്കമാലി മുതൽ കളമശേരിവരെ മദ്യലഹരിയിൽ ഗണപതിയുടെ അഭ്യാസപ്രകടനം…!!! ഒടുവിൽ കുടുക്കിയെങ്കിലും കേസെടുത്ത് വിട്ടയച്ച് പൊലീസ്…!!! ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.

അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. ഇതേത്തുടർന്നു കളമശേരിയിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ദേശീയപാതയിലെ ട്രാക്കുകൾ പെട്ടന്ന് മാറിമാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

കളമശേരി പൊലീസാണ് കേസെടുത്തത്. കളമശേരി പ്രീമിയര്‍ ജങ്ഷനിൽ വച്ചാണ് ഗണപതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വാഭാവിക നടപടിയെന്ന രീതിയില്‍ പൊലീസ് ഗണപതിയെ വിട്ടയച്ചു.

അതേസമയം ഗണപതി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ ട്രോളുകളും കമന്റുകളും നിറയുകയാണ്. ദൈവത്തിൻ്റെ പേരുമിട്ട് അതിനു നിരക്കാത്ത പരിപാടിയാണല്ലോ കാണിച്ചുകൂട്ടുന്നത് എന്നാണ് ഒരാള്‍ ചോദിക്കുന്നത്. വിനോദയാത്ര എന്ന സിനിമയിലെ ഗണപതിയുടെ ‘പാലും പഴവും കൈകളിലേന്തി’എന്ന രംഗമുപയോഗിച്ചും ട്രോളുകളുണ്ട്. പാലും പഴത്തിനും പകരം മദ്യമാണെന്ന സൂചനയും , ഉണ്ണിഗണപതി വളര്‍ന്നത് നാടൊട്ടുക്ക് അറിഞ്ഞല്ലോ എന്നും ചിലര്‍ ചോദിക്കുന്നു.

ഗണപതിയെ കേസെടുത്ത് വിട്ടയച്ചതിലും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങളുണ്ട്. “സിനിമക്കാർക്ക് പ്രത്യേക നിയമം ആണല്ലോ . മദ്യപിച്ച് വണ്ടി ഓടിക്കാം , ഇടിച്ചു ആളെ കൊല്ലാം. എന്തു കാണിച്ചാലും കേസ് ഒന്നും എടുക്കില്ല . എടുത്താലും വീട്ടിൽ പോരാം . കെട്ട് ഒക്കെ വിട്ടിട്ട് സൌകര്യം പോലെ സ്റ്റേഷനിൽ ചെന്നാൽ മതി” എന്നതാണ് ഒരു കമൻ്റ്. എന്തുകൊണ്ട് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നില്ല..? ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ധൈര്യം ഇവിടുത്തെ നിയമത്തിന് ഉണ്ടോ..? എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

ശോഭാ സുരേന്ദ്രനും 18 നഗരസഭ കൗൺസിലർമാരും ചേർന്നാണ് തോൽപ്പിച്ചത്..!! സ്ഥാനാർത്ഥിക്കെതിരേ പ്രവർത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് കേന്ദ്രത്തിനെ അറിയിച്ചു..!!! തോൽവിയുടെ പേരിൽ രാജിവയ്ക്കാൻ തയ്യാറെന്നും കെ. സുരേന്ദ്രൻ

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയത് ഇൻഫോപാർക്ക് ജീവനക്കാരൻ…!! സമീപത്തെ സിസിടിവി പരിശോധനയിലൂടെ പ്രതി പിടിയിൽ…!!! സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുറ്റം ചെയ്തതെന്ന് പ്രതി…!!

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര…!! ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം…!! പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്…!! എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ…!!!

 

pathram desk 1:
Related Post
Leave a Comment