ഒന്നിന് പുറകെ ഒന്നായി 160 റോക്കറ്റുകൾ തൊടുത്ത് വിട്ട് ഹിസ്ബുല്ല…!!! ഇസ്രയേേലിൻ്റെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം..!! ആറ് ഇസ്രയേൽ ടാങ്കുകളും തകർത്തു…

ടെൽ അവീവ്: ഇസ്രയേലിൽ വീണ്ടും റോക്കറ്റ് ആക്രമണം നടത്തി ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ല. ഇസ്രയേലിലേക്ക് 160 റോക്കറ്റുകൾ തൊടുത്തു വിട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നിരവധിപേർക്ക് പരുക്കേറ്റു. വടക്കൻ, മധ്യ ഇസ്രയേലിലാണ് ആക്രമണം നടന്നത്. ഇസ്രയേലിന്റെ നാവിക താവളത്തിനു നേർക്കും ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

തെക്കൻ ഇസ്രയേലിലെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ഹിസ്ബുല്ല പറയുന്നത്. ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ തയാറെടുക്കുകയാണെന്ന് ഇറാ‌ന്റെ പരമോന്നത നേതാവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ലെബനനില്‍ ആറ് ഇസ്രയേൽ ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു.

ടെല്‍ അവീവിലെ ”സൈനിക ലക്ഷ്യ”ത്തിനു നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്‍ക്കും ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയിരുന്നത്. 63 പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും കൊല്ലപ്പെട്ടിരുന്നു.

ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്നു..!!! സ്ത്രീ സുഹൃത്തിൻ്റെ സഹായവും…!! ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയത് ഇൻഫോപാർക്ക് ജീവനക്കാരൻ…!! സമീപത്തെ സിസിടിവി പരിശോധനയിലൂടെ പ്രതി പിടിയിൽ…!!! സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുറ്റം ചെയ്തതെന്ന് പ്രതി…!!

ഹിസ്ബുള്ളയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര…!! ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം…!! പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്…!! എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ…!!!

വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

pathram desk 1:
Related Post
Leave a Comment