ഇന്ത്യയെ പുകഴ്ത്തി ഇലോൺ മസ്ക്…!!! തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മികച്ചത്…!!! ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി…!! യു.എസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’…!!!

വാഷിങ്ടൺ: ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. “ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയ ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’– എന്നായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്.

യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും 300,000 വോട്ടുകൾ എണ്ണിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പിലെ വിജയിയായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കപ്പെട്ടിട്ട് ആഴ്ചകളായി. ഏകദേശം 39 ദശലക്ഷം പേരുള്ള കലിഫോർണിയ യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. ഏറ്റവും മന്ദഗതിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ കണക്കാക്കുക്കയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2020ലെ തിരഞ്ഞെടുപ്പിലെന്നപോലെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കാം.

ഇത്രയും നാൾ സരിനെ ഒരുക്കി…!!! ആത്മാർത്ഥമായി ജോലി ചെയ്തു…, കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു..!! സരിൻ്റെ സഹായിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി

വൈകാൻ കാരണം…

യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്, പ്രത്യേകിച്ചും കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ആഴ്ചകളോളം എടുക്കാറുണ്ട്. യുഎസില്‍ ഏറ്റവും അധികം ജനങ്ങളുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ. നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഇവിടെ ഇനിയും മൂന്ന് ലക്ഷം ബാലറ്റുകള്‍ എണ്ണാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാലതാമസത്തിനെതിരെ ഇതിനകം വിമര്‍ശനം ശക്തമാണ്.

കാലിഫോര്‍ണിയയിലെ മെയില്‍ വോട്ടുകള്‍ എണ്ണാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ബാലറ്റ് കവറിലെ ഒപ്പുകള്‍ സ്ഥിരീകരിക്കുക, ബാലറ്റുകള്‍ തുറന്ന് പരിശോധിക്കുക, ക്രമീകരിക്കുക തുടങ്ങിയ പ്രക്രിയയെല്ലാം ആവശ്യമാണ്. ഇന്ത്യയിലെ കേന്ദ്രീകൃത തിരഞ്ഞെടുപ്പ് കമ്മീഷന് പകരം സ്വന്തമായ നിയമങ്ങളിലും സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസുകളാണ് യുഎസിലെ വോട്ടെണ്ണലിന് മേല്‍നോട്ടം വഹിക്കുന്നത്.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി വി.കെ ശ്രീകണ്ഠൻ

ഇന്ത്യയിലെ വോട്ടെണ്ണൽ രീതി

2000 മുതല്‍ ഇന്ത്യ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. കൃത്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുന്നു. വോട്ടര്‍ വെരിഫൈയബിള്‍ പേപര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപാറ്റ്) വഴി സുതാര്യത ഉറപ്പാക്കാനുമാവുന്നു. ചെയ്യുന്ന ഓരോ വോട്ടിന്റേയും പേപ്പര്‍ സ്ലിപ്പ് നിര്‍മിക്കാന്‍ വിവിപാറ്റ് സംവിധാനത്തിലൂടെ സാധിക്കും. പരിശോധനകള്‍ക്കായി ഇത് ഉപയോഗിക്കാനാവും.

പാലക്കാട്ട് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! എന്ത് സംഭവിക്കുമ്പോഴും ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒരേസമയം വോട്ടെണ്ണല്‍ നടക്കും. സുപ്രീം കോടതി മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍, പ്രത്യേക സ്ഥലങ്ങളില്‍ വോട്ടുകള്‍ എണ്ണുകയും ഓരോ റൗണ്ടിനുശേഷവും ഫലങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പോലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 90 ദശലക്ഷം വോട്ടുകള്‍ എണ്ണാന്‍ ഇന്ത്യക്ക് കഴിഞ്ഞു. കാലിഫോര്‍ണിയയുടെ നാലിരട്ടി ജനസംഖ്യയുണ്ട് മഹാരാഷ്ട്രയില്‍.

ബുമ്ര വീണ്ടും പണി തുടങ്ങി…, ഒസ്ട്രേലിയ തകരുന്നു…!!! 12/3 എന്ന നിലയിൽ മൂന്നാംദിനം അവസാനിച്ചു..!! സെഞ്ച്വറിയുമായി കോഹ്ലിയും ജയ്സ്വാളും ഇന്ത്യയ്ക്ക് കരുത്തായി…

pathram desk 1:
Related Post
Leave a Comment