മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ചിറയിന്‍കീഴ് (തിരുവനന്തപുരം): ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവിനു സമീപം ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവില്‍ മീന്‍ വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂര്‍ തേവരുനടയ്ക്കു സമീപം തുണ്ടത്തില്‍ സ്വദേശി വിഷ്ണു (32)വാണ് മരിച്ചത്. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു വിഷ്ണു. അടുത്ത മാസം ആറിന് തിരികെ പോകാനിരിക്കേയാണ് മരണം.

വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു സംഭവം. ചൂണ്ടയിട്ടു പിടിച്ച മീന്‍ വാങ്ങാനെത്തിയതായിരുന്നു വിഷ്ണുവും സുഹൃത്തും. അവിടെയുണ്ടായിരുന്ന നിരവധി കേസിലെ പ്രതിയായ ജയനുമായി മീന്‍ വാങ്ങിയശേഷം വാക്കുതര്‍ക്കമുണ്ടായി. ഇയാള്‍ കയ്യിലിരുന്ന കത്തിയെടുത്ത് വിഷ്ണുവിനെ കുത്തുകയായിരുന്നു. കുത്തേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍, പെട്ടെന്നുണ്ടായ പ്രകോപനം മാത്രമല്ല കൊലപാതകത്തിനു പിന്നിലെന്ന സംശയം പോലീസിനുണ്ട്. പ്രതി കസ്റ്റഡിയിലായതായി സൂചനയുണ്ട്.

ചേട്ടനു പിന്നാലെ ചുരംകയറിയെത്തിയ അനിയത്തി, ജനമനസില്‍ ഇടംപിടിച്ച് പ്രിയങ്കയുടെ തേരോട്ടം; ഭൂരിപക്ഷം രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്

ഇത് രണ്ടും കൽപ്പിച്ചുളള പോക്കാണ് ..!!! സ്വര്‍ണവില വിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി… റെക്കോഡ് തുകയ്ക് അടുത്ത് എത്താൻ ഇനി അധികമില്ല..

pathram desk 5:
Related Post
Leave a Comment