ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു

ക​ൽ​പ്പ​റ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ​ഗാന്ധിയെ ചേർത്തുപിടിച്ച് വ​യ​നാ​ട്. കന്നിയങ്കത്തിൽ വ​യ​നാ​ട് ലോക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധിയുടെ വിജയം. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ൻറെ ഭൂ​ര​പ​ക്ഷ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. 410931 വോട്ടുകൾക്കാണ് പ്രിയങ്കയുടെ ജയം.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി 6,47,445 വോ​ട്ടു​ക​ൾ നേ​ടി 3,64,422 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ജ​യി​ച്ച​ത്. ഈ ​റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​റി​ക​ട​ന്ന​ത്.

6,22,338 ല​ക്ഷം വോ​ട്ട് നേ​ടി​യ പ്രി​യ​ങ്ക 4,10,931 വോ​ട്ടി​ൻറെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മി​ന്നു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷ​ത്തെ ബാ​ധി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തെ​ല്ലാം ത​കി​ടം മ​റി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ​ങ്കയുടെ മുന്നേറ്റം.

എ​ൽ​ഡി​എ​ഫി​ൻറെ സ​ത്യ​ൻ മോ​കേ​രി 2,11,407 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. 1,09,939 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​യു​ടെ ന​വ്യ ഹ​രി​ദാ​സി​ന് നേ​ടാ​നാ​യ​ത്.

ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!! ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ വേണുഗോപാൽ…!!!

ഒരു നായരും, വാരിയരും തോൽവിയിൽ ബാധകമല്ല..!! ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല… അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ച് വരും…!! തോറ്റശേഷം സി.കൃഷ്ണകുമാർ പറയുന്നു…

pathram desk 5:
Related Post
Leave a Comment