ചേലക്കരയിൽ ഇടതിനെ തോൽപ്പിക്കാനാവില്ല മക്കളെ, രാധേട്ടനും പിള്ളാരും ഡബിളല്ല, ത്രിപ്പിൾ സ്ട്രോങ്ങാ…!!!

ചേലക്കര: ചേലക്കര വെളുപ്പിക്കാനാവില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച ഉപതെരഞ്ഞെടുപ്പ്. രാധേട്ടന്റെ കൈപിടിച്ച യുആർ പ്രദീപിലൂടെ കഴിഞ്ഞ 28 വർഷത്തെ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം തന്നെയായിരുന്നു ഇത്തവണത്തേതും. അതിൽ എത്ര ഭൂരിപക്ഷം കൂടുമെന്ന് മാത്രമേ അറിയുവാനുണ്ടായിരുന്നുള്ളു.

2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യുആർ പ്രദീപ് മറികടന്നയിരുന്നു പ്രദീപിന്റെ ഇത്തവണത്തെ തേരോട്ടം. അതേ സമയം ചേലക്കരയിൽ വിജയിച്ചത് പ്രദീപാണെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ചേലക്കരയുടെ സ്വന്തം രാധേട്ടനായ കെ. രാധാകൃഷ്ണനുള്ളതാണ്. കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രത്തിൽ 23 വർഷവും ചേലക്കരക്കാർ നെഞ്ചോട് ചേർത്തത് കെ.രാധാകൃഷ്ണനെന്ന രാഷ്ട്രീയ മഹാമേരുവിനേയായിരുന്നു.

രാധാകൃഷ്ണന്റെ ഇടതു പിന്തുടർച്ച പ്രദീപിലൂടെ ഒരിക്കൽകൂടി ചേലക്കരക്കാർ ഉറപ്പിച്ചിരിക്കുകയാണ്. 2021ലെ രാധാകൃഷ്ണന്റെ ഭൂരിപക്ഷമായ 39,400 ലേക്ക് എത്തിയില്ലെങ്കിലും 2016 ലെ തിരഞ്ഞടുപ്പിലെ സ്വന്തം ഭൂരിപക്ഷം മെച്ചപ്പെടുത്താനായി.

മറുപുറത്തെത്തുകാണെങ്കിൽ ചേലക്കരയിൽ മൂന്നാമങ്കത്തിന് ഇറങ്ങിയ രമ്യയ്ക്ക് വീണ്ടും തിരിച്ചടി തന്നെയാണ് കിട്ടിയത്. 6 മാസം മുൻപ് തോറ്റ സ്ഥാനാർഥിയെ, തന്നെ അതും മണ്ഡലത്തിൽ നിന്ന് പുറത്തു നിന്നുള്ള സ്ഥാനാർഥിയെ മുൻ നിർത്തിയുള്ള പ്രചാരണം യുഫിഎഫിന് തിരിച്ചടിയായെന്നും പറയുവാൻ സാധിക്കും. ഭരണ വിരുദ്ധ വികാരം യുഡിഎഫ് ചർച്ചയാക്കിയപ്പോൾ മുൻ എംപി എന്ന നിലയിലുള്ള രമ്യയുടെ പ്രവർത്തനം എൽഡിഎഫും പൊടിതട്ടിപ്പുറത്തെടുത്തു.

അതേസമയം, പരമ്പരാഗതമായി കോൺഗ്രസിന് മേധാവിത്വമുള്ള പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകളിൽ രമ്യ ശക്തി കാട്ടി. യുഡിഎഫ് നേതൃത്വമാകട്ടെ മികച്ച രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു.

ആകെ വോട്ടുകൾ- യുഡിഎഫ്- 52626
എൽഡിഎഫ്- 64827
ബിജെപി- 33609

ചേലക്കരയുടെ ഇടതുപക്ഷ ചെരിവ്

1996 കെ. രാധാകൃഷ്ണൻ- 2,323.
2001കെ. രാധാകൃഷ്ണൻ- 1,475
2006 കെ. രാധാകൃഷ്ണൻ- 14,629
2011കെ. രാധാകൃഷ്ണൻ- 24,676
2016 യു. ആർ. പ്രദീപ്- 10,200
2021 കെ. രാധാകൃഷ്ണൻ- 39,400
2024 യു. ആർ. പ്രദീപ്- 12201

എന്റെ പിൻ​ഗാമിയാണ് പ്രദീപ് എന്ന് പറയാൻ കഴിയില്ല..!! കെ.രാധാകൃഷ്ണൻ പറയുന്നു.. വിവാദങ്ങളെ കുറിച്ച് പത്രം ഓൺലൈനോട് വെളിപ്പെടുത്തിയതിൻ്റെ വീഡിയോ.., പിന്തുടർച്ചയെന്ന പ്രയോ​ഗം ശരിയല്ല…!!

pathram desk 5:
Related Post
Leave a Comment