എന്റെ പിൻ​ഗാമിയാണ് പ്രദീപ് എന്ന് പറയാൻ കഴിയില്ല..!! കെ.രാധാകൃഷ്ണൻ പറയുന്നു.. വിവാദങ്ങളെ കുറിച്ച് പത്രം ഓൺലൈനോട് വെളിപ്പെടുത്തിയതിൻ്റെ വീഡിയോ.., പിന്തുടർച്ചയെന്ന പ്രയോ​ഗം ശരിയല്ല…!!

ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം ആണ് കരസ്ഥമാക്കിയത്. നിരവധി വിവാദങ്ങൾ ചേലക്കരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നിരുന്നു. ഈ സമയത്ത് ചേലക്കാരുടെ സ്വന്തം രാധേട്ടനായ കെ. രാധാകൃഷ്ണൻ വിവാദങ്ങളെ കുറിച്ച് പത്രം ഓൺലൈനിനോട് വെളിപ്പെടുത്തി. യു.ആർ. പ്രദീപ് എന്ന പിൻ​ഗാമിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, പിൻ​ഗാമി, മുൻ​ഗാമി എന്ന പ്രയോ​ഗം നമ്മൾക്കില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. ചേലക്കരയിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവരാൻ നടത്തിയ ഇടപെടലുകളെ കുറിച്ചും അ​​ദ്ദേഹം വിവരിച്ചു. കൂടാതെ ജീവിതം പോലും പാർട്ടിപ്രവർത്തനത്തിന് വേണ്ടി മാറ്റിവച്ച രാധാകൃഷ്ണൻ പ്രദീപിന് വേണ്ടി പ്രവർത്തിച്ചില്ലെന്ന ആരോപണത്തിന് മറുപടി പറയുമ്പോൾ വികാരധീനനായിപ്പോവുകയും ചെയ്തു. വീഡിയോ കാണാം…


.
.

pathram desk 1:
Related Post
Leave a Comment