ആദ്യം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, നടക്കാതെ വന്നപ്പോൾ വെട്ടിക്കൊലപ്പെടുത്തി; വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് പുതിയ തെരു ബാറിൽനിന്ന്

ക​ണ്ണൂ​ർ: ക​രി​വ​ള്ളൂ​രി​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് രാ​ജേ​ഷ് പി​ടി​യി​ൽ. കണ്ണൂർ പുതിയ തെരുവിലെ ബാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വളപട്ടണം സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർ നടപടികൾക്കായി പയ്യന്നൂർ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

‌ക​രി​വ​ള്ളൂ​ർ പ​ലി​യേ​രി ദി​വ്യ​ശ്രീ​യാ​ണ് (35) കൊല്ലപ്പെട്ട​ത്. ഇയാളുടെ വെട്ടുകൊണ്ട് ​ഗുരുതരമായി പരിക്കുപറ്റിയ ദിവ്യശ്രീയെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാ​സ​ർ​ഗോ​ഡ് ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആയിരുന്നു ദിവ്യ. ഓട്ടൊഡ്രൈവറായ രാജേഷും ദിവ്യശ്രീയും ഏറെ കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരുടേയും വിവാഹമോചന ഹർജി കോടതിയുടെ പരി​ഗണനയിലാണ്. ഇതിനിടെ ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ജേ​ഷ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.


കൊ​ല ന​ട​ത്താ​നാ​യി പെ​ട്രോ​ളും കൊ​ടു​വാ​ളു​മാ​യി രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ ദി​വ്യ​ശ്രീ​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തു വി​ജ​യി​ച്ചി​ല്ല. പി​ന്നാ​ലെ ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൈ​ക​ൾ​ക്കും വെ​ട്ടേ​റ്റു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച പി​താ​വ് വാ​സു​വി​ന് ക​ഴു​ത്തി​നും വ​യ​റി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ൻറെ നി​ല​യും ഗു​രു​ത​ര​മാ​ണ്. ഇദ്ദേഹത്തെ ക​ണ്ണൂ​രി​ലെ ബി​എം​എ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ശബരിമല ഡ്യൂട്ടിക്കായി നാളെ പമ്പയിൽ പോകാനിരിക്കെയാണ് ദിവ്യശ്രീ ദാരുണമായി കൊല്ലപ്പെട്ടത്.

pathram desk 5:
Related Post
Leave a Comment