പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; സിനിമ- സീരിയൽ ന‍ടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിനിമ- സീരിയൽ നടനും അധ്യാപകനുമായ അബ്ദുൽ നാസർ അറസ്റ്റിൽ. വണ്ടൂര്‍ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി-55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.

പത്താം ക്ലാസ് വിദ്യാർഥിനി‌യായ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം വിദ്യാർഥിനു മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന്, രക്ഷിതാക്കൾ വണ്ടൂർ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

സംഭവത്തിൽ, നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച വ്യക്തിയാണ് പ്രതി. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസർ അഭിനയിച്ചിട്ടുണ്ട്.

pathram desk 5:
Related Post
Leave a Comment