‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്’, വൈകാരിക കുറിപ്പുമായി എആർ റഹ്മാൻ, ഇരുവർക്കുമിടയിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല- അഭിഭാഷക

എആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹബന്ധം വേർപെടുത്താൻ പോകുന്നുമെന്ന വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എആർ റഹ്‌മാൻ. ഇരുവരും വേർപിരിയാൻ പോകുകയാണെന്ന വാർത്ത സൈറയുടെ സൈറയുടെ അഭിഭാഷകയായ വന്ദന ഷാ പുറത്തുവിട്ടതിനു പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്. 29 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.

സൈറയുടെ അഭിഭാഷകയായ വന്ദന ഷാ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവർക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘർഷങ്ങൾ ഒരിക്കലും പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

1995-ലാണ് എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹിതരായത്. ഖദീജ റഹ്‌മാൻ, റഹീമ റഹ്‌മാൻ, എആർ അമീൻ എന്നിവരാണ് മക്കൾ.

pathram desk 5:
Related Post
Leave a Comment