വിധിയെഴുത്ത്: പാലക്കാട് ഇന്ന് പോളിങ് ബൂത്തിലേക്ക്, ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ

പാ​ല​ക്കാ​ട്: 27 ദിവസം നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണച്ചൂടിന്‌ ശേഷം പാലക്കാട് ഇന്ന് പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തിലെ 185 പോളിങ്‌ ബൂത്തുകളും തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായിക്കഴിഞ്ഞു. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തും മണ്ഡലത്തിലുണ്ട്‌.

മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്‌. പാലക്കാട്‌ നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ്‌ പാലക്കാട്‌ മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ- 1,00,290. പുരുഷ വോട്ടർമാർ- 94,412, നാല്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്‌.

ഭിന്നശേഷി സൗഹൃദം ഉറപ്പുവരുത്താനായി 184 ബൂത്തുകളും അടിനിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ റാംപ് സൗകര്യമുണ്ട്‌. ചലന വൈകല്യമുള്ളവർക്ക് വീൽചെയർ, കാഴ്ച പരിമിതി ഉള്ളവർക്ക്‌ സഹായികൾ, കുടിവെള്ളം, വോട്ടിങ് മെഷീനിൽ ബ്രെയിൻ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. മാത്തൂർ എഎൽപി സ്‌കൂളിലാണ്‌ ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാർ–145.

രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു നേ​രേ പ​ര​സ്പ​രം പ്ര​യോ​ഗി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ, അതിന്റെ തി​രി​ച്ച​ടികൾ, സ്ഥാ​നാ​ർ​ഥി​ നി​ർ​ണ​യം, അതിന്റെ പേരിലുള്ള ഡോ. സരിന്റെ സിപിഎം പ്രവേശനം, സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് തട്ടകത്തിലേക്കുള്ള ചേക്കേറൽ, ക​ള്ള​പ്പ​ണം ട്രോ​ളി​വി​വാ​ദം, ഹോ​ട്ട​ൽ റെ​യ്ഡ്, മ​റു​ക​ണ്ടം​ചാ​ട​ൽ, വി​വാ​ദ​ക​ത്തു​ക​ൾ, പ​രാ​മ​ർ​ശ​ങ്ങ​ൾ, സ്പി​രി​റ്റ്, വ്യാ​ജ​വോ​ട്ട്, ഇ​ര​ട്ട​വോ​ട്ട്, ആ​ത്മ​ക​ഥ, മു​ന​മ്പം വി​ഷ​യ​വു​മ​ട​ക്കം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾക്കൊണ്ട് സംഭവ ബഹുലമായിരുന്നു കഴിഞ്ഞ 27 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ രം​ഗം.

മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിൽ പാ​ല​ക്കാ​ട്ട് ച​ർ​ച്ച​ചെ​യ്യാ​തെ പോ​യ വി​ഷ​യ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. അ​ര​യും ത​ല​യും മു​റു​ക്കി നേ​താ​ക്ക​ളും അ​ണി​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​തോടെ ഒ​രി​ക്ക​ലു​മി​ല്ലാ​ത്ത പോ​രാ​ട്ട ആ​വേ​ശമായിരുന്നു പാ​ല​ക്കാ​ട്ട് കാണുവാൻ സാധിച്ചത്.

അതിനാൽതന്നെ ക​ന​ത്ത പോ​ളിം​ഗ് ത​ന്നെ​യാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി.​സ​രി​ൻ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള ത്രി​കോ​ണ​മ​ത്സ​രമാണ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.

pathram desk 5:
Related Post
Leave a Comment