ദേ പോകുന്നു വീണ്ടും മുകളിലേക്ക്, സ്വർണവില പവന് 56,520 രൂപയായി

കൊ​ച്ചി: സ്വർണവില കുറച്ചുദിവസത്തേക്ക് പതുങ്ങിയ നിലയിലായിരുന്നെങ്കിലും വീണ്ടും കുതിച്ചുകയറുന്നു. സം​സ്ഥാ​ന​ത്ത് ഇന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,520 രൂ​പ​യി​ലും ഗ്രാ​മി​ന് 7,065 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ൻറെ വി​ല 5,830 രൂ​പ​യാ​ണ്.

ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഏ​ക​ദേ​ശം 3500 രൂ​പ കു​റ​ഞ്ഞ ശേ​ഷം തി​ങ്ക​ളാ​ഴ്ച മുതൽ വർദ്ധനവ് കാണുവാൻ തുടങ്ങി. തിങ്കളാഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കേ​ര​ള വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന് കു​റ​ഞ്ഞ​ത് 2,800 രൂ​പ​യാ​ണ്.

ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല. ഒ​രുവേള സ്വ​ർ​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എന്നാൽ അമേരിക്കൻ ഇലക്ഷനും ഡോളറിനു വില വർദ്ധനവും വന്നതോടെ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ർ​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വെ​ള്ളി​യു​ടെ വി​ല​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ്രാ​മി​ന് 99 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് ജോര്‍ജിയ മെലോണി..!! ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച..!! നാളെ മോദി ഗയാനയിലേക്ക്… 50 വർഷത്തിനുശേഷം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത..!! പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്..!! തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണമെന്നും കെ.എം. ഷാജി

ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ…!!! കണ്ടെത്തിയത് വീടിന്റെ അലമാരയിലെ ലോക്കറിൽനിന്ന് കൊച്ചിയിൽ ദമ്പതികൾ പിടിയിൽ…!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7