പാലക്കാടൻ കാറ്റിന്റെ ദിശ മാറ്റാൻ മുന്നണികൾ; ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ഇന്നു കൊട്ടിക്കലാശം

പാ​ല​ക്കാ​ട്: രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു നേ​രേ പ​ര​സ്പ​രം പ്ര​യോ​ഗി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ, അതിന്റെ തി​രി​ച്ച​ടികൾ, സ്ഥാ​നാ​ർ​ഥി​ നി​ർ​ണ​യം, അതിന്റെ പേരിലുള്ള ഡോ. സരിന്റെ സിപിഎം പ്രവേശനം, സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് തട്ടകത്തിലേക്കുള്ള ചേക്കേറൽ, ക​ള്ള​പ്പ​ണം ട്രോ​ളി​വി​വാ​ദം, ഹോ​ട്ട​ൽ റെ​യ്ഡ്, മ​റു​ക​ണ്ടം​ചാ​ട​ൽ, വി​വാ​ദ​ക​ത്തു​ക​ൾ, പ​രാ​മ​ർ​ശ​ങ്ങ​ൾ, സ്പി​രി​റ്റ്, വ്യാ​ജ​വോ​ട്ട്, ഇ​ര​ട്ട​വോ​ട്ട്, ആ​ത്മ​ക​ഥ, മു​ന​മ്പം വി​ഷ​യ​വു​മ​ട​ക്കം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾക്കൊണ്ട് സംഭവ ബഹുലമായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം.

മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിൽ പാ​ല​ക്കാ​ട്ട് ച​ർ​ച്ച​ചെ​യ്യാ​തെ പോ​യ വി​ഷ​യ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ന്ന​വ​കാ​ശ​പ്പെ​ട്ട് മൂ​ന്നു മു​ന്ന​ണി​ക​ളും രം​ഗത്തെത്തിയതോടെ ഒന്നുറപ്പിക്കാം പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ടി​പാ​റും. അ​ര​യും ത​ല​യും മു​റു​ക്കി നേ​താ​ക്ക​ളും അ​ണി​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​തോടെ ഒ​രി​ക്ക​ലു​മി​ല്ലാ​ത്ത പോ​രാ​ട്ട ആ​വേ​ശം പാ​ല​ക്കാ​ടി​നു കൈവന്നിരിക്കുകയാണ്.

ഞാ​യ​റാ​ഴ്ച​ത്തെ അ​വ​സാ​ന അ​വ​ധി​ദി​ന​വും അ​വ​സാ​ന​ ലാ​പ്പി​ലെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും. ഇ​ന്നു കൊ​ട്ടി​ക്ക​ലാ​ശ​മാ​ണ്, പ്ര​ചാ​ര​ണ​ത്തി​ൻറെ അ​വ​സാ​ന അ​ട​വു​ക​ൾ​ക്കി​ടെ, മാ​റി​നി​ന്നേ​ക്കാ​വു​ന്ന വോ​ട്ടു​ക​ൾ​കൂ​ടി ഉ​റ​പ്പി​ക്കാ​നു​ള്ള അവസാന ത​ന്ത്ര​ങ്ങ​ളും മു​ന്ന​ണി​ക​ൾ പ​യ​റ്റു​ന്നു.

നാ​ളെത്തെ നി​ശ​ബ്ദ​പ്ര​ചാ​ര​ണത്തിനു ശേഷം 20നു ​പാ​ല​ക്കാ​ട് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​മ്പോ​ൾ 27 നാ​ൾ നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​ൻറെ​യും ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ലാ​കും പ്രതിഫലി​ക്കു​ക.

ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ൻറെ പേ​രി​ൽ മാ​ത്രം നീ​ട്ടി​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തേ​രു​കാ​റ്റി​നെ​പ്പോ​ലെ വി​വാ​ദ​ച്ചൂ​ടി​നും ശ​മ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ക​ന​ത്ത പോ​ളിം​ഗ് ത​ന്നെ​യാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​നോ​ളം പ്ര​തീ​ക്ഷ​യി​ൽ​ത്ത​ന്നെ മു​ന്നേ​റു​ന്ന മു​ന്ന​ണി​ക​ൾ​ക്ക് 23ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​വി​ധി നി​ർ​ണാ​യ​കം​ ത​ന്നെ​യാ​ണ്. ഏ​റെ​ക്കാ​ലം കേ​ര​ള​മൊ​ട്ടാ​കെ ച​ർ​ച്ച ചെ​യ്തേ​ക്കാ​വു​ന്ന രാ​ഷ്‌​ട്രീ​യ കൊ​ടു​ങ്കാ​റ്റി​നാ​കും തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം നാ​ന്ദി കു​റി​ക്കു​ക.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി.​സ​രി​ൻ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള ത്രി​കോ​ണ​മ​ത്സ​രമാണ് നടക്കുന്നത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ദേ​ശീ​യ​നേ​താ​ക്ക​ളുടെ ആഭാവം ഉണ്ടായി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന നേ​താ​ക്ക​ൾ നേ​രി​ട്ടെ​ത്തി​ അതു നികത്തി. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വു​മ​ട​ക്കം മു​ന്ന​ണി​ക​ളി​ലെ പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി.

തുടക്കം മുതൽ ഉദ്യോ​ഗഭരിതം

തുടക്കം മുതൽ കേരളക്കരയുടെ കണ്ണു മുഴുവൻ പാലക്കാടൻ മണ്ണിലേക്കായിരുന്നു. ക​ത്തു​വി​വാ​ദം മ​റി​ക​ട​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ദ്യ​മേ ക​ളം​പി​ടി​ച്ച​പ്പോ​ൾ പ്ര​ചാ​ര​ണ​ത്തി​ലെ ആ​ദ്യ ​ട്വി​സ്റ്റു​മാ​യാ​ണ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി രം​ഗ​ത്തെ​ത്തി​യ​ത്. ഏ​റെ അ​നി​ശ്ചി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ദേ​ശീ​യ നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബി​ജെ​പി​യും കളത്തിലിടം പിടിച്ചു.

പി​ന്നീ​ടുള്ള ദിവങ്ങൾ വിവാദങ്ങളുടെ ആളിക്കത്തലായിരുന്നു. ഇടയ്ക്ക് വെള്ളമൊഴിച്ച് കൊടുത്താൻ നോക്കിയിട്ടും അതിന്റെ കനലുകൾ ചാരത്തിൽ മിന്നിക്കത്തുന്നുണ്ട്. അതിലൊന്നായിരുന്നു ഡോ. സരിന്റെ സിപിഎമ്മിലേക്കുള്ള പ്രവേശനം. അതോടെ പോയിന്റ് ഒന്നിന് എൽഡിഎഫ് മുന്നിലെത്തിയെങ്കിലും അ​വ​സാ​ന ലാപ്പിൽ സന്ദീപ് വാര്യരെ കോൺ​ഗ്രസ് തട്ടകത്തിലെത്തിച്ച് മേ​ൽ​ക്കൈ നേടി. അതോടെ അവസാന നിമിഷം ഫിനിഷിങ് പോയിന്റിൽ ആരെത്തുമെന്നറിയാൻ 23ലെ മാരത്തൺ കഴിയേണ്ടി വരും.

pathram desk 5:
Related Post
Leave a Comment